കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് വിജ്ഞാപനം മേയ് 30ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, റേഡിയോഗ്രാഫർ തുടങ്ങി 88 തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഏഴാം ക്ലാസ് വിജയിച്ചവർ മുതൽ മുകളിലോട്ട് എത്ര ഉയർന്ന യോഗ്യത നേടിയവർക്കു വരെയും അപേക്ഷിക്കാം. അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് അടുത്ത സെപ്റ്റംബര്‍ 21ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് ഈ തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha