സഞ്‌ജയ് ദത്ത് ജയിലിലേക്ക്: പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

മുംബൈ സ്‌ഫോടനക്കേസില്‍ തടവുശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സഞ്‌ജയ് ദത്തിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അപേക്ഷ നല്‍കിയ മറ്റ് അഞ്ചു പ്രതികളുടെ ഹര്‍ജിയും തള്ളിയിട്ടുണ്ട്. ഇതു കൂടാതെ കീഴടങ്ങാന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യവും കോടതി നിരസിച്ചു. ഈ മാസം 15നാണ് സഞ്‌ജയ് ദത്ത് കോടതിയില്‍ കീഴടങ്ങേണ്ട അവസാന തിയതി. കാലാവധി കഴിയുന്നതിനു മുമ്പ് കോടതിയില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആയുധം കൈവശം വച്ചതിന് മെയ് 21നാണ് സുപ്രീം കോടതി ദത്തിന് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha