Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

സുശാന്തിന്റെ ആത്മഹത്യ: ബോളിവുഡിലെ പ്രഫഷനല്‍ പോരും ഒറ്റപ്പെടുത്തലുമെന്ന് നിഗമനം

16 JUNE 2020 06:01 AM IST
മലയാളി വാര്‍ത്ത

സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതിനെ തുടര്‍ന്നുണ്ടായ വിഷാദരോഗമാണെന്ന് ആരോപണം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് ആവര്‍ത്തിക്കുമ്പോഴും കേസില്‍ ബോളിവുഡിലെ പടലപ്പിണക്കങ്ങളും അന്വേഷണ വിധേയമാകും.

പ്രഫഷനല്‍ വൈരാഗ്യത്തെ തുടര്‍ന്നു സുശാന്ത് വിഷാദരോഗത്തിലായിരുന്നെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുംബൈ പൊലീസ് ഈ വശം കൂടി പരിശോധിക്കും'- മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ചയാണു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുഹുവിലെ ഡോ. ആര്‍.എന്‍.കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റേത് തൂങ്ങിമരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. തൂങ്ങിയതു മൂലമുള്ള ശ്വാസം മുട്ടലാണു മരണകാരണമെന്നാണു നിഗമനം.

വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ സുശാന്തിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍, സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെയെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം.

സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നെന്നും മാതൃസഹോദരന്‍ പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിച്ചു. നടന്റെ മാനേജരായിരുന്ന യുവതി ഒരാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ നടന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

അതിനിടെ ബോളിവുഡ് സിനിമാ ലോകത്തിന്റെ കപടനാട്യം തനിക്കിപ്പോള്‍ മനസിലായെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുന്നു. വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുെവന്ന് താരം പറഞ്ഞു.
'നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ വാര്‍ത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ് സഹതാപം തോന്നുന്നത്. സുശാന്തിനോട് അവര്‍ അടുപ്പം പുലര്‍ത്താതിരുന്നതില്‍ ഖേഃദിക്കുന്നുവെന്ന്. അതില്‍ ആരാണ് കുറ്റക്കാര്‍? ആരാണ് അയാളുടെ കരിയര്‍ താഴേക്ക് കൂപ്പുകുത്തിച്ചത്. ദയവ് ചെയ്ത് മിണ്ടാതിരിക്ക്. നിങ്ങള്‍ ഇമ്രാന്‍ ഖാനുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കില്‍ അഭയ് ഡിയോള്‍. അല്ലല്ലോ? പക്ഷേ ഇവരൊക്കെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിങ്ങള്‍ അരികില്‍ ഉണ്ടാകും.'-നിഖില്‍ കുറിച്ചു.

സുശാന്തിന്റെ വിയോഗത്തില്‍ കരണ്‍ ജോഹര്‍ കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുശാന്തിനോട് അടുപ്പം പുലര്‍ത്താതിരുന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നായിരുന്നു കരണ്‍ കുറിച്ചത്. നിഖിലിന്റെ ആരോപണം കരണ്‍ ജോഹറിനെതിരെയാണെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്. കരണും സുശാന്തും ഒന്നിച്ച ശുദ്ധ് ദേശി റൊമാന്‍സ്, ഡ്രൈവ് എന്നീ സിനിമകള്‍ ബോളിവുഡില്‍ പരാജയമായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുകയാണ് സുശാന്തിനെ അനുസ്മരിച്ച കരണ്‍ ജോഹറും ആലിയഭട്ടും. മുന്‍പ് കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരണ്‍ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യല്‍ മീഡിയ വിചാരണ ചെയ്യുന്നത്. ചാറ്റ് ഷോയുടെ ഭാഗമായ റാപ്പിഡ് ഫയര്‍ ക്വസ്റ്റ്യന്‍ റൗണ്ടില്‍ സുശാന്ത് സിങ് രജ്പുത്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ എന്നിവരെ റേറ്റ് ചെയ്യാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടപ്പോള്‍ 'സുശാന്ത് സിങ് രാജ്പുത്, അതാരാ?' എന്നായിരുന്നു ആലിയയുടെ മറുചോദ്യം.

സുശാന്ത് സിങ് രാജ്പുതിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിനു താഴെ ഈ പഴയ കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി.

കേദര്‍നാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. കേദര്‍നാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നല്‍കുന്ന ഈ ചിത്രത്തിലെ നായകന്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഃഖകരമാണ്. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019-ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയറ്ററിലെത്തിയ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്  (40 minutes ago)

കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...  (55 minutes ago)

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്  (1 hour ago)

ഇനി രാഹുല്‍ ഉരിയാടില്ല;  (1 hour ago)

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (2 hours ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (2 hours ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (2 hours ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (2 hours ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (2 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (4 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (4 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (5 hours ago)

വി.ഡി. സതീശൻ  (5 hours ago)

സ്പാനിഷ് ലാ ലിഗ...  (5 hours ago)

Malayali Vartha Recommends