ബോളിവുഡിനെ കീഴടക്കി ധനുഷ്

തമിഴിന്റെ ഇഷ്ടതാരം ധനുഷ് ബോളിവുഡിനെ കീഴടക്കിയിരിക്കുന്നു. തന്റെ ആദ്യ ബോളിവുഡ് സിനിമയായ രാഞ്‌ജനയില്‍ മികച്ച പ്രകടനം തന്നെയാണ് ധനുഷ് കാഴ്‌ചവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യക്കാരായ നടന്‍മാര്‍ക്ക് ഹിന്ദി ഭാഷ സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ട് ഡബ്ബിങ് വേളയില്‍ ധനുഷ് അനുഭവിച്ചതുമാണ്. എന്നാല്‍ പടം പുറത്തിറങ്ങിയ ശേഷം തന്റെ ഹിന്ദിയെ കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലെന്ന് ധനുഷ് തന്നെ വ്യക്തമാക്കി.
ചിത്രത്തിന്റെ ട്രൈലര്‍ ഇറങ്ങിയ വേളയില്‍ തന്നെ രാഞ്‌ജന ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. ചിത്രം പ്രതീക്ഷ നല്‍കുന്നതാണെന്ന് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന്‍തന്നെ വ്യക്തമാക്കി. ബനാറസിന്റെ പശ്ചാത്തലത്തില്‍ പ്രണയം പറയുകയാണ് രാഞ്‌ജന. ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് സോനം കപൂറാണ്. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
https://www.facebook.com/Malayalivartha