പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ (79) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു. പൂണെയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമുണ്ടായത്.
നടിയുടെ കുടുംബമാണ് വിയോഗത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ നടന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച ഉത്തരയ്ക്ക് മൃണാല്‍ സെന്നിന്റെ 'ഏക് ദിന്‍ അഛാനക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭ്യമായി.
ശക്തമായ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങള്‍ കരിയറില്‍ അവതരിപ്പിക്കാന്‍ ഉത്തര ബാവ്കറിന് കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha