'നേരെ ചൊവ്വെയിലൊക്കെ എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളിച്ച് പറഞ്ഞത്: ഇന്റർവ്യൂ കൊടുക്കുമ്പോൾ ഭർത്താവ് ചീത്ത പറയും: മനസ് തുറന്ന് നവ്യ
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. വിവാഹ ശേഷം അഭിനയം രംഗം വിട്ട് പോയ നവ്യ തന്റെ തിരിച്ച് വരവിൽ സിനിമകളുടെ കാര്യത്തിൽ സെലക്ടീവാണ്. ഒരുത്തീ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് നടി ജാനകി ജാനേ എന്ന സിനിമയിലൂടെ നവ്യ പ്രേക്ഷകർക്ക് മുമ്പിലെത്താൻ പോവുന്നത്.
വലിയ സൗഹൃദവലയം ഉള്ളയാളല്ല താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നവ്യ. വളരെ ചുരുക്കം ഫ്രണ്ട്ഷിപ്പുകളൊക്കെയെ എനിക്കുണ്ടായിട്ടുള്ളൂ. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കഴിവതും ഓവർ ഫ്രണ്ട്ഷിപ്പിൽ നിന്നും ഞാൻ ഡി അറ്റാച്ച്‍ഡ് ആണ്' എന്ന് താരം പറയുന്നു. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്'
'അതിന്റെ ഔട്ട്കമ്മിലാണ് ഞാൻ ഏറ്റവും കൂടുതൽ ഹാപ്പിയാവുന്നത്. എന്റെ മോനിൽ പോലും അമിതമായ പ്രതീക്ഷ അർപ്പിച്ചിട്ടല്ല ഞാൻ ജീവിക്കുന്നത്. കാരണം എന്റെ കൈയിലല്ല ഇവരാരും,' നവ്യ നായർ പറഞ്ഞു. തന്റെ വിവാഹ മോചനം നടന്നെന്ന ഗോസിപ്പുകളെക്കുറിച്ചും നവ്യ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ഞാനത്രത്തോളം കാര്യങ്ങൾ കണ്ടിട്ടില്ല.
പിന്നെ വാട്സ്ആപ്പിൽ ചിലർ ഞാൻ ഡിവോഴ്സായെന്ന് അയച്ച് തന്നു. വെൽഡൺ എന്നൊക്കെ തിരിച്ചയച്ചു. സന്തോഷ് ചേട്ടൻ ഞാൻ ഇന്റർവ്യൂകളും മറ്റും കൊടുക്കുമ്പോൾ നല്ല ചീത്തയൊക്കെ പറയും. 'നേരെ ചൊവ്വെയിലൊക്കെ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു.- നവ്യ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha