സി.ഐ.ഡി എന്ന പ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്‌നിസ് അന്തരിച്ചു....

സി.ഐ.ഡി എന്ന പ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്‌നിസ് (57) അന്തരിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 12:08 ന് മുംബൈയിലെ തുംഗ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുതരമായ കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒന്നിലേറെ ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്ന അദ്ദേഹത്തിന്റെ വെന്റിലേറ്റര്‍ സംവിധാനം കഴിഞ്ഞദിവസം രാത്രി നീക്കിയിരുന്നു.സി.ഐ.ഡി എന്ന പരമ്പരയിലെ ഫ്രെഡറിക്‌സ് എന്ന കഥാപാത്രമാണ് ദിനേശ് ഫഡ്‌നിസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. രണ്ടുപതിറ്റാണ്ടായി ഈ പരമ്പരയുടെ ഭാഗമാണ് അദ്ദേഹം.
സി.ഐ.ഡിക്ക് പുറമേ താരക് മേഹ്താ കാ ഉള്‍ട്ടാ ചഷ്മാ എന്ന ടെലിവിഷന്‍ ഷോയില്‍ കാമിയോ വേഷത്തിലും ദിനേശ് ഫഡ്‌നിസ് എത്തിയിട്ടുണ്ട്.ഈ മാസം ഒന്നിനാണ് ദിനേശ് ഫഡ്‌നിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha