അപ്രതീക്ഷിത വേര്‍പാട്....നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു....
നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു. ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 20 വയസായിരുന്നു. പനി വന്നതിനെത്തുടര്‍ന്ന് ആരോഗ്യം മോശമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മരണം സംഭവിക്കാനുണ്ടായ യഥാര്‍ഥ കാരണം വ്യക്തമാക്കിയിട്ടില്ല.
മകള്‍ക്ക് വേണ്ടി വ്യാഴാഴ്ച പ്രാര്‍ഥന നടത്തുമെന്ന് ദിവ്യ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 2024 ഓഗസ്റ്റ് 5-ന് ഞങ്ങളുടെ പ്രിയപ്പെട്ട മിഹിക ഷായുടെ വിയോഗത്തെക്കുറിച്ച് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നുവെന്നാണ് ദിവ്യയുടെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഷായുടെയും സംയുക്ത പ്രസ്താവനയിലുള്ളത്.
മുംബൈയിലെ സിന്ധ് കോളനി ക്ലബ് ഹൗസിലാണ് മകളുടെ ആത്മശാന്തിക്കായുള്ള പ്രാര്‍ഥന നടത്തുന്നത്. 'ഹം ലോഗ്', 'ബനേഗി അപ്നി ബാത്' തുടങ്ങിയ ടിവി ഷോകളിലും 'ദില്‍ ധഡക്‌നേ ദോ' എന്നീ സിനിമയിലൂടെയും പ്രശസ്തയായ നടിയാണ് ദിവ്യ സേത് ഷാ.മുതിര്‍ന്ന നടി സുഷമ സേത്തിന്റെ മകളാണ് ദിവ്യ.
https://www.facebook.com/Malayalivartha