അര്ജുന് കപൂറിന് ശ്രീദേവിയ അത്ര ഇഷ്ടമല്ല

ബോളിവുഡിലെ യങ് സ്റ്റാര്‍ അര്‍ജുന്‍ കപൂറിന് രണ്ടാനമ്മയും നടിയുമായ ശ്രീദേവിയെ അത്ര ഇഷ്ടമല്ല. ഒരു ടി.വി ഷോയിലാണ് അര്‍ജുന്‍ ഇക്കാര്യം പറയാതെ പറഞ്ഞത്. ശ്രീദേവി അച്ഛന്റെ ഭാര്യയായിരിയ്ക്കും പക്ഷേ അവര്‍ ഒരിയ്ക്കലും എന്റെ അമ്മയല്ല. എനിയ്ക്കവരെ സ്‌നേഹിയ്ക്കാനോ വളര്‍ത്തമ്മയായി കാണാനോ കഴിയില്ല. ആരോടും പകയും വിരോധവും പാടില്ലെന്ന് അമ്മ മോന പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആരോടും വെറുപ്പോ വിദ്വേഷമോയില്ലെന്നും താരം പറയുന്നു.
ബോളിവുഡിലെ നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മോന ഷൂരി കപൂറിന്റെയും മകനായിട്ടാണ് അര്‍ജുന്‍ കപൂര്‍ ജനിച്ചത്. സഹ സംവിധായകനായി പിന്നീട് സിനിമയില്‍ നായകനാവുകയായിരുന്നു അര്‍ജുന്‍ കപൂര്‍. അര്‍ജുന്‍ കപൂറിന്റെ അമ്മ മോനയുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് നടി ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം കഴിച്ചത്. ശ്രീദേവിയുമായി ഒരിയ്ക്കലും അടുപ്പം കാട്ടാത്ത ആളാണ് അര്‍ജുന്‍. പൊതുവേദികളില്‍ അവരെപ്പറ്റി മോശമായി പറയാറില്ലെങ്കിലും ശ്രീദേവിയോട് അര്‍ജുന് വെറുപ്പുണ്ടെന്ന് വ്യക്തം.
തനിക്കൊരിക്കലും നല്ല കുടുംബാന്തരീക്ഷം ലഭിച്ചിട്ടില്ലെന്നും അര്‍ജുന്‍ പറഞ്ഞു. ശ്രീദേവിയും അച്ഛനുമായുള്ള പ്രണയവും വിവാഹവും തന്നെയും അമ്മയെയും ഒരുപാട് അലട്ടിയിട്ടുണ്ട്. അമ്മ നല്ല സ്ത്രീയാണ്. അതുകൊണ്ട് അച്ഛന്റെ ബന്ധത്തെ എതിര്‍ക്കുകയോ, വിവാഹമോചനം നേടുകയോ ചെയ്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha