നിരോധ് രാജ്യത്തിന് അപകടകരമായ വസ്തുവല്ല, അന്തര്‍ദേശീയ പ്രാധാന്യമുള്ള സാധനമാണ്, ജനനനിയന്ത്രണത്തിനും എയ്ഡ്‌സ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും: സണ്ണിലിയോണ്‍

അടുത്തിടെ സണ്ണിലിയോണ്‍ കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. പോണ്‍ സിനിമകള്‍ക്ക് പിന്നാലെ താരം ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കുമെന്നായിരുന്നു ആക്ഷേപം. ലൈംലൈറ്റില്‍ നില്‍ക്കുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതി ഇന്ത്യയില്‍ വ്യാപകമാണെന്ന് സണ്ണിലിയോണ്‍ പ്രതികരിച്ചു. ഒരാളെ കുറിച്ച് മോശവും വാസ്തവ വിരുദ്ധവുമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. അത് അവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ആസ്വാദ്യമായിരിക്കില്ല. എനിക്ക് എന്നെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്, എന്റെ കുടുംബത്തിനും. വളരെ നല്ല കുടുംബമാണ് എന്റേതെന്നും താരം പറഞ്ഞു.
നിരോധ് രാജ്യത്തിന് അപകടകരമായ വസ്തുവല്ല. അന്തര്‍ദേശീയ പ്രാധാന്യമുള്ള സാധനമാണ്. ജനനനിയന്ത്രണത്തിനും എയ്ഡ്‌സ് അടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനും കോണ്ടത്തിന് കഴിയും. അതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഒരു ബോധവല്‍ക്കരണം കൂടിയാണ്. പ്രത്യേകിച്ച് പോണ്‍ സിനിമകളില്‍ അഭിനയിച്ച എനിക്ക് കൂടുതല്‍ യുവാക്കളിലും മറ്റും സ്വാധീനമുണ്ട്. അതുകൊണ്ടാണ് പരസ്യകമ്പനി വിലിച്ചതെന്നും താരം പറഞ്ഞു. എന്നെ സംബന്ധിച്ച് കുടുംബമാണ് പ്രധാനം. വ്യക്തിപരമായി തരംതാഴ്ത്തുന്ന ഒരു ചര്‍ച്ചകളോടും പ്രതികരിക്കുകയോ, പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യില്ലെന്നും സണ്ണിലിയോണ്‍ വ്യക്തമാക്കി.
വളര്‍ത്തുമകളായ നിഷയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ ത്രില്ലും താരം മറച്ചുവയ്ച്ചില്ല. സിഡ്‌നിലാന്റിലായിരുന്നു പാര്‍ട്ടി. ഭര്‍ത്താവ് ഡാനിയേലും മകളുമൊത്ത് പുതിയ പുതിയ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയിലാണ് സണ്ണിയിപ്പോള്‍. താമസിക്കാതെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കും. അടുത്തവര്‍ഷം മലയാളത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും വന്നപ്പോള്‍ അവിടുത്തെ യുവാക്കള്‍ക്ക് തന്നോടുള്ള സ്‌നേഹം മനസിലാക്കാനായെന്നും താരം ഓര്‍മിച്ചു.
https://www.facebook.com/Malayalivartha
























