ദേശീയപതാകയെ അപമാനിച്ചതിന് നടി മല്ലികാ ഷെരാവത്തിനെതിരെ കേസ്

ദേശീയപതാകയെ അപമാനിച്ചു എന്നാരോപിച്ച് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. പുതിയ ചിത്രമായ ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പോസ്റ്ററിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. ദേശീയ പതാക കൊണ്ട് ശരീരം മറച്ച് ബീക്കണ്‍ ലൈറ്റുള്ള കാറിനു മുകളില്‍ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. പോസ്റ്റര്‍ കാണിച്ച് രണ്ടുപേര്‍ നടിക്കെതിരെ പരാതിപ്പെട്ടു. ഇതു രണ്ടാം തവണയാണ് മല്ലികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha