91-ാമത് ഓസ്ക്കാർ പുരസ്ക്കാര പ്രഖ്യാപനത്തിൽ മികച്ച നടി- ഒലീവിയ കോള്‍മാന്‍, മികച്ച നടന്‍- റാമി മാലെക്:- മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് ആര്‍ത്തവം വിഷയമായ പീരീഡ് ദ എന്റ് ഓഫ് സെന്റന്‍സ്

91-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിച്ചു. 24 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്‌കര്‍ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്‌കര്‍. ഇതടക്കം മൂന്ന് ഓസ്‌കര്‍ പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഈ ചിത്രം കരസ്ഥമാക്കി. ഇതിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കാണ് മറ്റൊരു പുരസ്‌കാരം.
ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി. മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍. ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്‌കറാണിത്. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു. ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കിങ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്‌കറാണിത്.
ബൊഹീമിയന്‍ റാപ്‌സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. നാലെണ്ണം. മികച്ച നടന്‍, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ്. ആകെ അഞ്ച് നോമിനേഷനായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ഏഴ് നോമിനേഷന്‍ ലഭിച്ച ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു ബ്ലാക്ക് പാന്തര്‍. സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്റെ കഥ പറഞ്ഞ സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
പത്ത് നോമിനോഷന്‍ വീതം ലഭിച്ച റോമയ്ക്ക് മൂന്നും ഫെവറിറ്റിന് ഒരു അവാര്‍ഡും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മികച്ച വിദേശ ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവയാണ് റോമ നേടിയ പുരസ്‌കാരം. സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇരട്ട പുരസ്‌കാരം അല്‍ഫോണ്‍സോ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം മാത്രമാണ് ഫെവറിറ്റ് നേടിയത്. ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വചിത്രം ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. റായ്ക്ക സെബ്താബ്ചിയും മെലിസ്സ ബെര്‍ട്ടണും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ...
♦മികച്ച ചിത്രം- ഗ്രീന്‍ ബുക്ക് സംവിധായകന്‍: പീറ്റര്‍ ഫാരെലി
♦മികച്ച സംവിധായകന്‍- അല്‍ഫോണ്‍സോ ക്യുറോണ്‍, ചിത്രം റോമ
♦മികച്ച നടി- ഒലീവിയ കോള്‍മാന്‍ ചിത്രം- ദ ഫേവറേറ്റ്
♦മികച്ച നടന്‍- റാമി മാലെക്, ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി
♦ഒറിജിനല്‍ സോങ്- ലേഡി ഗാഗ, മാര്‍ക്ക് റോണ്‍സണ്‍, ആന്റണി ♦റോസ്സോമാന്‍ഡോ, ആന്‍ഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ
♦ഒറിജിനല്‍ സ്‌കോര്‍- ലഡ്‌വിങ് ഗൊരാന്‍സ, ചിത്രം: ബ്ലാക്ക് പാന്തര്‍
♦അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ചാര്‍ളി, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവന്‍ ♦വില്‍മട്ട്ന്‍ സ്‌പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാന്‍സ്മാന്‍
♦ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- നിക്ക് വല്ലെലോംഗ, ബ്രയാന്‍ ക്യുറി, പീറ്റര്‍ ഫാരെല്ലി. ചിത്രം: ഗ്രീന്‍ ബുക്ക്
♦ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്‍
♦മികച്ച വിഷ്വല്‍ ഇഫക്ട്‌സ്- പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മയില്‍സ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാന്‍
♦ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടട്- പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് ♦സംവിധായകര്‍- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍
♦മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം- ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‍-കോബ്
♦മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ്
♦മികച്ച സഹനടന്‍- മെഹര്‍ഷല അലി. ചിത്രം ഗ്രീന്‍ബുക്ക്
♦എഡിറ്റിങ്- ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സോഡി
♦വിദേശ ഭാഷാ ചിത്രം- റോമ സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍
♦മികച്ച സഹനടി- റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്- ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്
♦ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- ഫ്രീ സോളോ
♦മികച്ച കോസ്റ്റിയൂം ഡിസൈനന്‍- റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തർ
♦മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹന്ന ബീച്ച്‌ലര്‍. ചിത്രം: ബ്ലാക്ക് പാന്തർ
♦മികച്ച സെറ്റ് ഡെക്കറേഷന്‍- ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തർ
♦ഛായാഗ്രഹണം- അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ
♦സൗണ്ട് എഡിറ്റിങ്- ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി
♦സൗണ്ട് മിക്‌സിങ്- പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി
91 ാം ഓസ്‌ക്കാര്‍ പുരസ്‌ക്കാര പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് ആര്‍ത്തവം വിഷയമായ പീരീഡാണ്. എന്‍ഡ് ഓഫ് സെന്റന്‍സ്. ഇന്ത്യന്‍ ഫശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററിയാണ് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ചിത്രത്തിന്റെ സഹനിര്‍മാതാവ് ഇന്ത്യക്കാരനായ ഗുനീത് മോംഗയാണ്. ലഞ്ച് ബോക്സ് നിര്‍മ്മിച്ചതും മോംഗയായിരുന്നു. ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് സെഹ്റ്റ്ച്ബച്ചിയുടെ ഡോക്യുമെറ്ററി സംസാരിക്കുന്നത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ പട്ടികയില്‍ ഇന്ത്യന്‍ ബന്ധമുള്ള ഏകചിത്രവും ഇതു തന്നെയായിരുന്നു. അരുണാചലം മുരുകാനന്ദം നിര്‍മിച്ച, ചുരുങ്ങിയ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാവുന്ന മെഷീന്‍ ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് പറയുന്നത്.
https://www.facebook.com/Malayalivartha