സ്വന്തം അമ്മയാല്‍ തന്നെ വഞ്ചിക്കപ്പെട്ടതിന്റെ ദുരനുഭവം വെളിപ്പെടുത്തി അമേരിക്കന്‍ നടി ഡെമി മൂര്‍

അമേരിക്കന്‍ ചലച്ചിത്ര ചരിത്രത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഡെമി മൂര്‍. അമേരിക്ക ലോകത്തിനു സംഭാവന ചെയ്ത മികച്ച കലാകാരികളില്‍ ഒരാളായ ഡെമി, തന്റെ ദുരിതം നിറഞ്ഞ കുട്ടിക്കാലവും കഷ്ടപ്പാടിന്റെ കൗമാരവും അധ്വാനത്തിന്റെ യൗവനത്തേയും കുറിച്ചൊക്കെ ''ഇന്‍സൈഡ് ഔട്ട്'' എന്ന തന്റെ ആത്മകഥയില്‍ എഴുതിക്കഴിഞ്ഞു. പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഡെമി മൂര്‍ തന്റെ ജീവിതത്തിലെ ആദ്യത്തെ മാനഭംഗം, അതും സ്വന്തം അമ്മ തന്നെ മുന്‍കയ്യെടുത്ത് നടത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയത് കേട്ട എല്ലാവരും ഞെട്ടിത്തരിച്ചിരുന്നുപോയി.
അമിത മദ്യപാനിയായിരുന്നു ഡെമി മൂറിന്റെ അമ്മ. മൂറിന് 15 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ അമ്മ മകളെ മദ്യപാനകേന്ദ്രങ്ങളില്‍ കൊണ്ടുപോകുമായിരുന്നു. പുരുഷന്‍മാര്‍ തന്നെയും തന്റെ മകളെയും ശ്രദ്ധിക്കാന്‍വേണ്ടിയായിരുന്നു അവരുടെ യാത്രകള്‍. വെര്‍ജീനിയ കിങ് എന്നായിരുന്നു അമ്മയുടെ പേര്.
ഒരുരാത്രി മൂര്‍ തനിച്ചു വീട്ടിലെത്തുമ്പോള്‍ ഒരു പുരുഷന്‍ വീടിന്റെ താക്കോലുമായി വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ അന്ന് മൂറിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു. ജീവിതത്തിലെ അതിക്രൂരമായ സംഭവം. അപമാനിച്ചതിനുശേഷം അയാള്‍ മൂറിനോട് ചോദിച്ചത് '500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ട്?'എന്നായിരുന്നു.
അപ്പോഴാണ് മൂറിന് മനസ്സിലാകുന്നത് അമ്മ തന്നെ വില്‍ക്കുകയായിരുന്നുവെന്ന്. 500 ഡോളറിനുവേണ്ടി. അതേ, അമ്മ മകളുടെ മാനഭംഗത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. ഒരു അന്യപുരുഷനില്‍നിന്ന് 500 ഡോളര്‍ വാങ്ങി, അയാള്‍ക്ക് വീടിന്റെ താക്കോലും കൊടുത്ത് മകളെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുന്ന അമ്മ. അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യ ലൈംഗികാതിക്രമമെന്നും അപമാനമെന്നും മൂര്‍ ഓര്‍മിക്കുന്നു.മാനഭംഗം മാത്രമായിരുന്നില്ല വഞ്ചന കൂടിയായിരുന്നു അന്നത്തെ അനുഭവമെന്നും മൂര്‍ പറയുന്നു. അന്യരല്ല, സ്വന്തം അമ്മയില്‍നിന്നുതന്നെ വഞ്ചിക്കപ്പെട്ട ദയനീയത.
കുട്ടിക്കാലത്തെ ക്രൂരത മനസ്സില്‍ ഒരിക്കലും മായാത്ത മുറിവ് അവശേഷിപ്പിച്ചെങ്കിലും ഡെമി മൂര്‍ അമേരിക്കന്‍ ചരിത്രത്തിലെ മികച്ച നടിമാരില്‍ ഒരാളായി.
https://www.facebook.com/Malayalivartha