അപ്രതീക്ഷിത വിടവാങ്ങല്‍... ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു....അറുപത് വയസ്സായിരുന്നു

അപ്രതീക്ഷിത വിടവാങ്ങല്‍... ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ജോണ്‍ വിക്ക് സിനിമയിലെ കാരോണ്‍ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാന്‍സ്.
ജോണ്‍വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിടവാങ്ങലുണ്ടായിരിക്കുന്നത്. 1998ല്‍ ഗ്രേറ്റ് എക്‌സപെക്‌റ്റേഷന്‍സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അദ്ദേഹമെത്തുന്നത്.
സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടായിരുന്നു. 2002ല്‍ റിലീസ് ചെയ്ത ദ് വയര്‍ എന്ന പ്രശസ്ത സീരിസില്‍ കെഡ്രിക് ഡാനിയല്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റെഡിക് ആണ്. ലോസ്റ്റ് എന്ന സീരിസില്‍ മാത്യു അബാഡന്‍ ആയി എത്തി.
2014ല്‍ ജോണ്‍ വിക്ക് സിനിമയില്‍ കാരോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ജോണ്‍വിക്ക് നാലാം ഭാഗത്തിലും ഇതേ കഥാപാത്രമായി റെഡിക് എത്തുന്നുണ്ട്.
വൈറ്റ് മെന്‍ കാന്റ് ജംപ്, ഷേര്‍ലി, ബല്ലെറിന, ദ് കെയ്ന്‍ മ്യൂടിനി കോര്‍ട്ട മാര്‍ഷല്‍ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്.
"
https://www.facebook.com/Malayalivartha