ഹോളിവുഡ് നടന്‍ മാത്യു പെറി അന്തരിച്ചു... 54 വയസായിരുന്നു, ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് സീരിസായ ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി

ഹോളിവുഡ് നടന്‍ മാത്യു പെറി അന്തരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് സീരിസായ ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. 54 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടില്‍ ശനിയാഴ്ചയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ കുളിമുറിയില്‍ ബാത്ത് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. കവര്‍ച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.
ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഷോകളിലൊന്നാണ് ഫ്രണ്ട്‌സ് സീരീസ്. 1994 മുതല്‍ 2004 വരെ പ്രദര്‍ശനം തുടര്‍ന്ന സീരീസിന് പത്ത് സീസണുകളുണ്ടായിരുന്നു. ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha