Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...

മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല... ദുരിത ജീവിതത്തെക്കുറിച്ച് നടി ബീന കുമ്പളങ്ങി...

30 DECEMBER 2023 04:53 PM IST
മലയാളി വാര്‍ത്ത

താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടി ബീന കുമ്പളങ്ങി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുടുംബത്തെ പോറ്റാനാണ് താൻ അഭിനയത്തിലേക്ക് ഇറങ്ങിയതെന്ന് ബീന പറയുന്നു. 'വളരെ ചെറുപ്പത്തിലെ അഭിനയിക്കാൻ ഇറങ്ങിയതാണ്. അച്ഛനും കുടുംബവുമൊക്കെ അന്നത്തെ ജന്മിമാരായിരുന്നു. ഭാഗം വച്ചു പിരിഞ്ഞതിന് ശേഷം എല്ലാം നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ എനിക്ക് അഭിനയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്.

അച്ഛനും അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയം ഞാനായിരുന്നു. ആഗ്രഹിച്ച് അഭിനയത്തിലേക്ക് വന്നതല്ല, നിവൃത്തികേടായിരുന്നു. അന്ന് കുടുംബത്തിലുള്ളവർ തന്നെ കുറ്റം പറഞ്ഞിട്ടുണ്ട്. എന്നാൽ നാട്ടുകാരൊക്കെ എനിക്ക് സപ്പോര്‍ട്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ കുടുംബത്തെ നോക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു.

അനിയത്തിമാർക്ക് യൂണിഫോം വാങ്ങണമെങ്കില്‍ എനിക്ക് വര്‍ക്ക് കിട്ടണം. മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊന്നും പറയണമെന്ന് കരുതിയതല്ല, ചെയ്തതിന്റെ കണക്ക് പറഞ്ഞ് എനിക്കൊന്നും നേടാനില്ല. പക്ഷെ ഓര്‍ത്തു പോവുകയാണ്,' ബീന പറയുന്നു.

കല്യാണ രാമന്‍ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ പോകുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വര്‍ക്ക് വന്നില്ല എന്നതാണ് സത്യം. മക്കളില്ല, ഭര്‍ത്താവ് നന്നായി മദ്യപിക്കുമായിരുന്നു. കടങ്ങളുണ്ടായിരുന്നു. എനിക്ക് കുടുംബപരമായി കിട്ടിയ സ്ഥലം വിറ്റ് അദ്ദേഹത്തിന്റെ കുറച്ച് കടങ്ങളൊക്കെ തീര്‍ത്തു. അദ്ദേഹം മരിച്ചതിന് ശേഷം ഇളയ അനിയനാണ് പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്നത്. തറവാട്ട് വീട്ടിലേക്കാണ് വന്നത്. അവിടെ അമ്മയും ഉണ്ടായിരുന്നു.

അപ്പോള്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അന്ന് മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിൽ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞു. അങ്ങനെ സഹോദരന്‍ മൂന്ന് സെറ്റ് സ്ഥലം തന്നപ്പോൾ അവിടെ വീട് വെച്ച്. എങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് ഞാൻ തറവാട്ടിൽ തന്നെ നിന്നു. വീടില്ലാത്ത അനിയത്തിയും ഭര്‍ത്താവും എന്റെ വീട്ടിലും നിന്നു. എനിക്ക് വീടൊന്നും വേണ്ടല്ലോ, എന്റെ കാലം കഴിയുന്നത് വരെ അവരും അവിടെ നിന്നോട്ടെ എന്നാണ് ആദ്യം കരുതിയത്.

പക്ഷെ പിന്നീട് ആങ്ങളയുടെ സ്വരം മാറി. മരിക്കുന്നതിനെ മുന്‍പേ അമ്മ എനിക്ക് ഒരു സൂചന തന്നിരുന്നു. ഞാന്‍ മരിച്ചാല്‍ നീ നിന്റെ വീട്ടില്‍ തന്നെ നിന്നാല്‍ മതി, ഇങ്ങോട്ട് കയറരുത് എന്നൊക്കെ പറഞ്ഞേല്‍പ്പിച്ചിരുന്നു. അമ്മ മരിച്ചതിന് ശേഷം ഞാനൊരു ബാധ്യതയാവും എന്ന രീതിയില്‍ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ എന്റെ വീട്ടിലേക്ക് മാറി. പക്ഷെ അവിടെ എത്തിയപ്പോള്‍ അനിയത്തിയും ഭര്‍ത്താവും എന്നെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചു. തിന്നാനും കുടിക്കാനും നല്‍കില്ല. കുത്തി നോവിക്കുന്ന വാക്കുകള്‍. എന്നെ ഒരു ഭ്രാന്തിയെ പോലെയാക്കി.

ഞാൻ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി, ആ കട്ടില്‍ മാത്രമാണ് എന്റെ ലോകം എന്ന രീതിയിലായി. പിന്നീട് വീട് അവരുടെ പേരിലേക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ് അവളും ഭര്‍ത്താവും പീഡിപ്പിക്കാന്‍ തുടങ്ങി. അതിന് എരിപിരി കയറ്റിക്കൊടുത്തത് എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ സഹോദരനാണ്. ഏറ്റവും ഇളയ സഹോദരി ഒഴികെ മറ്റെല്ലാവരും ഒറ്റക്കെട്ടായി. എനിക്ക് വരുമാനം വരാതായതോടെ അവര്‍ക്കൊക്കെ ഞാന്‍ ബാധ്യതയായി മാറി.

 

ആ രീതിയിലായിരുന്നു പെരുമാറ്റം. ഒന്നുങ്കിൽ എനിക്ക് ഭ്രാന്താവും, അല്ലെങ്കില്‍ ഞാന്‍ സ്വയം എന്തെങ്കിലും ചെയ്തുപോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ വിളിച്ച് കരഞ്ഞത്. സീമ ജി നായരെ വിളിച്ച് സംസാരിക്ക്, അവള്‍ എന്തെങ്കിലും വഴി കാണിച്ചുതരും എന്ന് ചേച്ചി പറഞ്ഞു. അങ്ങനെയാണ് സീമയെ വിളിച്ചത്. ബീന വേദനയോടെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (6 minutes ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (31 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (44 minutes ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (1 hour ago)

നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ ഇടം നേടി  (1 hour ago)

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

കലാരംഗത്ത് വലിയ അംഗീകാരങ്ങളും ആഭരണ യോഗവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

സങ്കടക്കാഴ്ചയായി..തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.... അമ്മയ്ക്ക് സാരമായ പരുക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം  (3 hours ago)

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം... അപകടത്തിൽ 10 പേർക്ക് പരുക്ക്  (3 hours ago)

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ...പുതിയ സർക്കാർ നിലപാട് നിർണ്ണായകം....‌‌ പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു  (3 hours ago)

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു...  (3 hours ago)

സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ മുന്‍ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

Malayali Vartha Recommends