ഓസ്കാർ സമിതിയിലേക്ക് ഇന്ത്യൻ പ്രമുഖർക്ക് ക്ഷണം

ഇത്തവണത്തെ ഓസ്കാർ സമിതിയിലേക്ക് ഷാരൂഖ് ഖാൻ അടക്കം 20 പേർക്ക് ക്ഷണം. അനിൽ കപൂർ, അലി ഫസൽ, മാധുരി ദിക്ഷിത്, തബു, നസറുദ്ദീൻഷാ, സൗമിത്രാ ചാറ്റർജി, മാധബി മുഖർജി എന്നിവരുൾപ്പടുന്ന സംഘത്തെയാണ് ഓസ്കാർ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
നിർമ്മാതാക്കളുടെ വിഭാഗത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടത് ആദിത്യ ചോപ്രയും ഗുനീത് മോംഗയുമാണ്. ഛായാഗ്രാഹകനായ അനിൽ മേത്തയും കോസ്റ്റ്യൂം ഡിസൈനർമാരായ ഡോളി അലുവാലിയയും മനീഷ് മൽഹോത്രയും സമിതിയിൽ അംഗങ്ങളാണ്.
ലോകമെമ്പാടുമുള്ള സിനിമാ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി എല്ലാ വർഷവും ഓസ്കാർ സമിതിയിൽ മാറ്റം കൊണ്ടുവരാറുണ്ട്. മുൻ വർഷങ്ങളിലേക്കാൾ ഓസ്കാർ സമിതിയിൽ ഈ വർഷം ഇന്ത്യക്കാരുടെ പ്രതിനിധ്യം കൂടുതലാണ്.
അമിതാഭ് ബച്ചൻ, ആമിർ ഖാൻ, പ്രിയങ്കാ ചോപ്ര എന്നിവരായിരുന്നു മുൻ വർഷം ഓസ്കാർ സമിതിയിലെ ഇന്ത്യൻ പ്രതിനിധികൾ.
https://www.facebook.com/Malayalivartha