ദിവസം ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വാങ്ങുന്ന ഹാസ്യ, സ്വഭാവ നടന്‍മാര്‍ മലയാളത്തിലുണ്ടായിട്ട് കുറേ വര്‍ഷങ്ങളായി, എന്നാല്‍ അഞ്ച് ദിവസത്തേക്ക് 35 ലക്ഷം വാങ്ങുന്ന നടനെ പറ്റി ഗണേഷ് കുമാര്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ഞെട്ടലാണുണ്ടായത്

അഞ്ച് ദിവസത്തേക്ക് മുപ്പത്തഞ്ച് ലക്ഷം വാങ്ങുന്ന ഹാസ്യനടന്‍മാരുണ്ടെന്ന് നടന്‍ ഗണേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തി. ഇവര്‍ ഉള്‍പ്പെടെയുള്ളവരും കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളും പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മലയാളി വാര്‍ത്ത അന്വേഷണം നടത്തി. നായകന്‍മാരല്ലാത്ത പല നടന്‍മാരും തങ്ങള്‍ക്ക് തോന്നുംപടിയാണ് പ്രതിഫലം വാങ്ങുന്നത്. ഒരു ചിത്രത്തില്‍ തങ്ങളെ കൂടിയേ തീരൂ എങ്കില്‍ പ്രതിഫലം മൂന്നും നാലും ഇരട്ടിയാക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. മുമ്പ് ഒരു സിനിമയ്ക്കാണ് പ്രതിഫലം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ദിവസത്തേക്ക് ഇത്ര ലക്ഷമാണ് വാങ്ങുന്നത്. പത്ത് ദിവസത്തില്‍ കൂടുതല്‍ ഒരു സിനിമയ്ക്കും നല്‍കാറുമില്ല.
സലിംകുമാര്‍ ദിവസവും ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്. ലാല്‍ജോസിനെ പോലെ വളരെ വേണ്ടപ്പെട്ട സംവിധായകര്‍ക്ക് മാത്രം പത്ത് ദിവസത്തിലധികം ഡേറ്റ് നല്‍കും. സുരാജ് വെഞ്ഞാറമൂട് ദിവസം രണ്ട് മുതല്‍ രണ്ടര വരെയാണ് ഈടാക്കുന്നത്. ടി.വി ഷോകളില്‍ ആങ്കറാകുന്നതിന് ഇതിന്റെ ഇരട്ടി വാങ്ങുമെന്നാണ് അറിയുന്നത്. ജഗതി ഒരു ദിവസം ഒരു ലക്ഷമായിരുന്നു വാങ്ങിയിരുന്നത്. ചെറിയ സിനിമകള്‍ക്ക് അത്രയും ഈടാക്കിയിരുന്നില്ല. ഒരു ദിവസം അദ്ദേഹം രണ്ട് ചിത്രങ്ങളില്‍ വരെ അഭിനയിച്ചിരുന്നു. ജഗതിയുടെ അഭാവത്തില്‍ പുതിയ ചില ഹാസ്യതാരങ്ങള്‍ വന്നതോടെയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രതിഫലം വാങ്ങിത്തുടങ്ങിയത്.
പ്രേമം സിനിമ ഹിറ്റായപ്പോള്‍ അതില്‍ ഹാസ്യവേഷം ചെയ്തിരുന്ന പുതുമുഖം അടുത്ത സിനിമയ്ക്ക് 10 ലക്ഷം ചോദിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പല സിനിമകള്‍ക്കും വ്യത്യസ്തമായ പ്രതിഫലം പറ്റുന്നവരാണ് ഷാജോണും അജുവര്‍ഗീസും. ഇവരില്‍ ആരെങ്കിലുമാകാം 35 ലക്ഷം പ്രതിഫലം വാങ്ങുന്നതെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോടും മറ്റും മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ മനസിലായത്. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം വാങ്ങുമ്പോള്‍ ഒരു മാസം ഒരു കോടി പത്ത് ലക്ഷം രൂപ പോക്കറ്റില്‍ വീഴും. മലയാളത്തിലെ ഒരു സൂപ്പര്‍താര പോലും ഇത്രയും തുക കൈപ്പറ്റുന്നില്ല.
https://www.facebook.com/Malayalivartha