Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി!!

09 FEBRUARY 2026 05:36 PM IST
മലയാളി വാര്‍ത്ത

ആടിൻ്റെ രണ്ട് പതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും, അറക്കൽ അബുവും, സാത്താൻ സേവ്യറും, സർബത്ത് ഷബീറും, ക്യാപ്റ്റൻ ക്ലീറ്റസ്സും, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ.

ആട് 3 യിലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്.

ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയാ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും, വേഷത്തിലുമുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു.

ആടിലെ പ്രധാന കഥാപാത്രങ്ങൾ ആരീതിയിൽ പ്രത്യക്ഷ പ്പെട്ടത് പ്രേക്ഷകർക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു.
ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽത്തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും.

ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ടിരിക്കുന്നത് ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ ( ഡ്യൂഡ്) സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ ) സൈജു ക്കുറുപ്പ് (അറക്കൽ ബാപ്പു ) ഇന്ദ്രൻസ് (പി.പി. ശശി ) ധർമ്മജൻ ബോൾഗാട്ടി ( ക്യാപ്റ്റൻ ക്ലീറ്റസ് )
വിജയ് ബാബു ( സർബത്ത് ഷബീർ) എന്നിവരുടേതാണ്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഇവർക്കൊപ്പം ഹോളിവുഡ്ഡിൽ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ നൂറ്റിമുപ്പതോളം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് പൂർത്തിയായിരിക്കുന്നത്.

പാലക്കാട്ടെ മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (53 seconds ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (12 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (26 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (29 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (34 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (41 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (44 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (45 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (53 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (1 hour ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (2 hours ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

Malayali Vartha Recommends