മൂന്ന് ഭാര്യമാരെ കൃത്യമായി മാനേജ് ചെയ്യുന്നത് പ്രത്യേക കഴിവ് തന്നെയാ... അരുൺ രാഘവ് മനസ് തുറക്കുന്നു

കുടുംബ പ്രേക്ഷകരുടെ വൈകുന്നേരങ്ങള്‍ ടെലിവിഷന് മുന്നിലായിരിക്കും. അതും ടെലിവിഷന്‍ സീരിയലുകളാണ് എല്ലാവരും തന്നെ കാണുന്നത്. വൈകുന്നേരം ആറ് മണിക്ക് തുടങ്ങുന്ന സീരിയലുകള്‍ രാത്രി ഒരുപാട് നേരം വൈകിയും ഉണ്ടാവും. ഇനിയിപ്പോ രാത്രിയില്‍ കാണാന്‍ പറ്റാത്തവര്‍ക്കായി ഉച്ചയ്ക്ക് വീണ്ടും കാണിക്കും. പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകള്‍ വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്നവയാണ്. ഇക്കാരണം കൊണ്ടുതന്നെ സീരിയൽ കഥാപാത്രങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപോലെയാണ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഭാര്യ. സ്ത്രീധനമെന്ന പരമ്പര അവസാനിച്ചതിന് പിന്നാലെയായാണ് ഭാര്യ തുടങ്ങിയത്. മൃദുല വിജയ്, സാജന്‍ സൂര്യ, അരുണ്‍ ജി രാഘവന്‍, റോണ്‍സണ്‍ വിന്‍സന്റ്, എലീന പടിക്കല്‍, ദേവി ചന്ദന തുടങ്ങിയ താരങ്ങളാണ് ഈ പരമ്ബരയില്‍ അഭിനയിക്കുന്നത്. അരുണ്‍ ജി രാഘവന്‍ ആണ് ഭാര്യയിൽ കിടിലൻ മേക്കോവറിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ശരത്ത് എന്ന നായകനായാണ് അരുണ്‍ ജി രാഘവനെത്തിയത്.
മൂന്ന് ഭാര്യമാരെ കൃത്യമായി മാനേജ് ചെയ്യുന്ന കഥാപാത്രമായാണ് താരമെത്തിയത്. താരത്തിന്റെ കഥാപാത്രത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. വില്ലത്തരമാണെങ്കില്‍ക്കൂടിയും മികച്ച പിന്തുണയായിരുന്നു അരുണിന് ലഭിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പ്രയത്‌നമാണ് ഈ താരം നടത്തിയത്. ഇടയ്ക്ക് പഞ്ചാബിലെ സര്‍ദാര്‍ജിയായും താരം എത്തിയിരുന്നു. കുശാഗ്രബുദ്ധിയോടെ മുന്നേറുന്ന ശരത്തിനെ കുരുക്കാനായി ഭാര്യമാരും മറ്റുള്ളവരുമൊക്കെ രംഗത്തെത്തിയിരുന്നു. മരണത്തിലേക്കായിരുന്നു ഇവര്‍ ശരത്തിനെ പറഞ്ഞയച്ചത്. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച സ്ഥലത്തുനിന്നും വീണ്ടും ഉയിര്‍ത്തെണീറ്റിരിക്കുകയാണ് ഈ കഥാപാത്രം.
സ്ത്രീവേഷവും പുതിയ പേരുമൊക്കെയായാണ് ഇത്തവണ ശരത്ത് എത്തിയത്. യാമിനി എന്ന സ്ത്രീ കഥാപാത്രമായും താരം എത്തുന്നുണ്ട്. ഇതാദ്യമായാണ് പരമ്പരയ്ക്ക് വേണ്ടി താരം സ്ത്രീവേഷത്തിലെത്തിയത്. യാമിനിയായി മാറുന്നതിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പുതിയ ഗെറ്റപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഭാര്യയിലെ കൊടും ഭീകരന്‍ നന്ദനാണെന്നായിരുന്നു പലരും കരുതിയത്. ജിമ്മിലെ വര്‍ക്കൗട്ട് കണ്ടായിരുന്നു റോണ്‍സണിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. എന്നാൽ മേക്കോവറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് അരുണ്‍ രാഘവ്.
https://www.facebook.com/Malayalivartha