തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ട് ഞാന്‍ ഒപ്പീസ് പാടിക്കും’ ഭദ്രനെ വെല്ലുവിളിച്ച് സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി ബിജു...

ആടു തോമയുടെ മകന്റെ കഥയുമായി സ്ഫടികം 2 വരുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ എതിര്‍പ്പാണ് ആരാധകരില്‍ നിന്നും ഭദ്രനില്‍ നിന്നും യുവ സംവിധായകന്‍ ബിജു ജെ കട്ടക്കല്‍ നേരിടുന്നത്. എന്നാല്‍ താന്‍ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ബിജു പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ബിജുവിന്റെ പ്രതികരണം.
‘അപ്പോ കഴിഞ്ഞതു കഴിഞ്ഞു. ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി പന്ത്രണ്ടു മണിക്ക് വഴിയോരത്തെ തെരുവു വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ട് ഞാന്‍ ഒപ്പീസു പാടിക്കും’ എന്നാണ് പുതിയ പോസ്റ്ററിലെ ഡയലോഗ്. ‘തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടേയും നിഴല്‍ വേണ്ട.. THE YOUNG DYNAMIC, CROWD PULLER AND THE MOST SENSATIONAL HERO STRIKES AS IRUMPAN SUNNY’ എന്നും ബിജു കുറിച്ചു. യുവേഴ്‌സ് ലവിങ്‌ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു.
ബിജു രണ്ടാം ഭാഗം എടുക്കുന്നതിനെതിരെ മാസ് മറുപടിയാണ് ഭദ്രന്‍ നല്‍കിയത്. ‘സ്ഫടികം ഒന്നേയുള്ളൂ. അത് സംഭവിച്ചു കഴിഞ്ഞു. മോനേ ഇതെന്റെ റെയ്ബാന്‍ ഗ്ലാസ് ഇതിലെങ്ങാനും നീ തൊട്ടാല്‍’ എന്നായിരുന്നു ഭദ്രന്റെ മറുപടി.
https://www.facebook.com/Malayalivartha