ഇന്‍ഫോപാര്‍ക്കിലെ മുഖ്യാതിഥികളായി ഫഹദ് ഫാസിലും നസ്രിയയും

ടെക്കികളുടെ മനം നിറച്ച് താരങ്ങളെത്തി സിമ്പിളായി. ടെക്കികളെ കൈയ്യിലെടുത്ത് താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂണ്‍–11ന്റെ പ്രചാരണ പരിപാടിയാണ് പ്രിയതാരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയത്. ഇന്‍ഫോപാര്‍ക്കിലെ മുഖ്യാതിഥികളായ ഇരുവരേയും ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്.
ഉദ്ഘാടനശേഷം വേദിയിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് വിളിച്ച് അരികിലേക്ക് ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. ഞാന്‍ ഉദ്ഘാടനം ചെയ്യാമെന്നും നസ്രിയ സംസാരിക്കാമെന്നുമാണ് കരുതിയത് എന്ന് ഫഹദ് പറഞ്ഞപ്പോള്‍ ആ പ്ലാന്‍ ഞാന്‍ മാറ്റി എന്ന് നസ്രിയ ചിരിച്ചുകൊണ്ടു പറഞ്ഞു.
നസ്രിയയെ ചേര്‍ത്തുനിര്‍ത്തി ഫഹദ് പ്രസംഗം തുടര്‍ന്നു. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്ക്കണം അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഫഹദ് പറഞ്ഞു. പ്രസംഗം കഴിഞ്ഞ് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് മടങ്ങിയത്. കൊക്കൂണിന്റെ ടീസര്‍ വിഡിയോ പ്രകാശനം ഇരുവരും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം നസ്രിയയെ ചേര്‍ത്തുനിര്‍ത്തി സംസാരിച്ച ഫഹദ് ടെക്കികളുടെ കൈയ്യടി വാങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha