Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ സിനിമകളില്‍ ശരാശരി നിലവാരം പുലര്‍ത്തിയത് കുറച്ചു സിനിമകള്‍ മാത്രം , ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറുന്നവരെ പറ്റിക്കുന്നത് ഇനി നടക്കില്ല

30 DECEMBER 2018 05:01 PM IST
മലയാളി വാര്‍ത്ത

കുറെ പ്രൊഡ്യൂസര്‍മാരെക്കൂടി തീര്‍ത്തു മലയാള സിനിമ ഇക്കൊല്ലം കടന്നു പോയി. 37 രാജ്യങ്ങളിലെ ബ്രഹ്മാണ്ഡ റിലീസുമായി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഒരുവശത്ത് സിനിമ ചരിത്രം രചിച്ചപ്പോള്‍ , മറുവശത്ത് തട്ടിക്കൂട്ടു ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ന്നുവീഴുകയും ചെയ്തു. ആകെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ വിജയിച്ചത് ഇരുപതു ശതമാനം മാത്രം.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയുടെ അകെ നഷ്ടം 450 കോടി രൂപയാണ്. മെഗാഹിറ്റുകളൊന്നും പിറക്കാത്ത വര്ഷം. എടുത്തു പറയേണ്ട വിജയം കായംകുളം കൊച്ചുണ്ണിയുടേതാണ്. അന്‍പതു കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കായംകുളം കൊച്ചുണ്ണി സാമ്പത്തികമായി നേട്ടമുണ്ടാക്കി. തള്ളില്‍ മാര്‍ക്കറ്റിംഗ് വിരുത് തീര്‍ത്ത പുഷ് ശ്രീകുമാറും തന്റെ മാര്‍ക്കറ്റിംഗ് വിരുതുകൊണ്ട് ഒടിയനെ സാമ്പത്തിക നേട്ടത്തിലാക്കി.

152 ചിത്രങ്ങളില്‍ പകുതിയില്‍ താഴെ തീയേറ്ററില്‍ ഒരാഴ്ച്ച പോലും ഓടിയില്ല. വിദേശങ്ങളില്‍ നിന്ന് സിനിമയുടെ ഹരം പിടിച്ചെത്തുന്ന നിരവധി നിര്‍മാതാക്കള്‍ കുത്തുപാളയായി.

കേരളത്തെ വിറപ്പിച്ച പ്രളയത്തില്‍ മലയാള സിനിമയും തളര്‍ന്നെങ്കിലും വര്‍ഷാവസാനം ശക്തമായ തിരിച്ചുവരവു നടത്തി. വ്യത്യസ്തമായ പ്രമേയങ്ങള്‍ ഒരുപാട് എത്തിയെന്നത് മലയാള സിനിമാ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നുണ്ട്. ദേശീയ പുരസ്‌കാരത്തിന്റെ സിംഹഭാഗവും മലയാള സിനിമ സ്വന്തമാക്കിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ക്വീന്‍, ശിക്കാരി ശംഭു, ആദി, ക്യാപ്ടന്‍, ഇര, സുഡാനി ഫ്രം നൈജീരിയ, കുട്ടനാടന്‍ മാര്‍പാപ്പ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, പഞ്ചവര്‍ണ്ണതത്ത, അരവിന്ദന്റെ അതിഥികള്‍, അങ്കിള്‍, ഈ.മ.യൗ, ബി.ടെക്, അബ്രഹാമിന്റെ സന്തതികള്‍, കൂടെ, ഒരു പഴയ ബോംബ് കഥ, മറഡോണ, തീവണ്ടി, വരത്തന്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, കായംകുളം കൊച്ചുണ്ണി, ജോസഫ്, ഒടിയന്‍, എന്റെ ഉമ്മാന്റെ പേര്, ഞാന്‍ പ്രകാശന്‍, പ്രേതം 2, തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ലാഭം കൊയ്ത ചിത്രങ്ങള്‍. തിയേറ്റര്‍ കളക്ഷനുപുറമേ സാറ്റലൈറ്റ് റൈറ്റുള്‍പ്പെടെ നേടി ലാഭം കൊയ്തവയാണ് ഈ ചിത്രങ്ങള്‍. ഇതില്‍ ജോസഫ്, ഒടിയന്‍, എന്റെ ഉമ്മാന്റെ പേര്, ഞാന്‍ പ്രകാശന്‍, പ്രേതം 2, തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ ക്രിസ്മസ് റിലീസുകള്‍ ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. വന്‍ താരനിരയോ ഹൈപ്പോ ഒന്നും ഇല്ലാതെ വന്ന് സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീന്‍. . സുഡാനി ഫ്രം നൈജീരിയ, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയവ കൊച്ചുകഥ പറഞ്ഞ് വിജയം കൊയ്ത ചിത്രങ്ങള്‍.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ആമി, കമ്മാരസമ്പവം, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവ വലിയ പരാജയങ്ങളുമായി

പുലിമുരുകന്‍ ട്രെന്‍ഡില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയ വര്‍ഷം കൂടിയാണ് 2018. 45 കോടി കൊണ്ടൊരുക്കിയ കായംകുളം കൊച്ചുണ്ണി, 30 കോടിയിലൊരുങ്ങിയ ഒടിയനുമൊക്കെ മേക്കിംഗില്‍ മികവു പുലര്‍ത്തിയവയാണ്. ഈ ചിത്രങ്ങളെല്ലാം മലയാളത്തിനൊപ്പം ഒരേസമയം അന്യഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബിഗ് ബജറ് പരീക്ഷണങ്ങള്‍ വിജയിച്ചുവെങ്കിലും ഒരു പുലിമുരുകന്‍ അവര്‍ത്തിച്ചില്ല.

ഗ്രൂപ്പിസവും, അമ്മയിലെ പോരും നാണം കെടുത്തിയവരില്‍ സൂപ്പര്‍ താരങ്ങള്‍ വരെ. മലയാള സിനിമയിലെ അധോലോക സാന്നിധ്യവും ചര്‍ച്ചയായ വര്‍ഷം. ന്യൂ ജെന്‍ മയക്കു മരുന്ന് കഥകളും മലയാളികളെ വേദനിപ്പിച്ചു. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളും സിനിമയെ ഒട്ടൊന്നു തളര്‍ത്തി.

വ്യത്യസ്ത പ്രമേയവുമായി എത്തിയ നിരവധി അന്യഭാഷാ ചിത്രങ്ങളെയും മലയാളികള്‍ കൈ നീട്ടി സ്വീകരിച്ചു. െ്രെകം ത്രില്ലര്‍ ചിത്രമായ രാക്ഷസനാണ് ഹിറ്റ് ചാര്‍ട്ടില്‍ വന്പന്‍. വിജയ് സേതുപതിയുടെ 96, വിജയിന്റെ സര്‍ക്കാര്‍, രജനി ചിത്രമായ കാല, 2.0 എന്നിവയും പ്രേക്ഷകര്‍ക്കു സ്വീകാര്യമായി.

രാഷ്ട്രീയത്തിനും മീതെ സിനിമ വളര്‍ന്ന വര്‍ഷം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഡിസംബര്‍ 14ന് മോഹന്‍ലാല്‍ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ ഒടിയന്‍ റിലീസായിരുന്നു. അന്ന് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ വന്നു. എന്നാല്‍, ആരാധകരുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഒടിയന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി എന്ന് പ്രഖ്യാപിക്കേണ്ടിവന്നു.

65ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണുണ്ടായത്. മികച്ച സംവിധായകന്‍, സഹനടന്‍, സാമൂഹിക പ്രസക്തിയുള്ള ചിത്രം, തിരക്കഥാകൃത്ത് തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ മന്ത്രി തന്നെ വിതരണം ചെയ്യണമെന്ന വിവാദവുമായി ബന്ധപ്പെട്ട് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ച സംഭവവും 2018 ന്റെ പ്രത്യേകതയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (5 minutes ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (8 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (19 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (41 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

Malayali Vartha Recommends