വിസ്മയ മോഹന്‍ലാലിന്റെ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണം

മലയാള സിനിമയില്‍ തുടക്കം കുറിച്ച വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ മകള്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷകളും താരതമ്യങ്ങളും ഉണ്ടായിരുന്നെങ്കിലും, സ്വാഭാവികമായ അഭിനയത്തിലൂടെയും ആത്മവിശ്വാസമുള്ള സ്‌ക്രീന്‍ പ്രസന്‍സിലൂടെയും വിസ്മയ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങളിലെ പ്രകടനത്തിനാണ് വിസ്മയയ്ക്ക് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിക്കുന്നത്. കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ സ്വാഭാവികമായി അവതരിപ്പിച്ചുവെന്നും കഥയുമായി മികച്ച രീതിയില്‍ ഇഴുകിച്ചേര്‍ന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. ആദ്യ ചിത്രത്തിനായി വെല്ലുവിളി നിറഞ്ഞ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള തീരുമാനവും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നുണ്ട്.വിസ്മയയുടെ പ്രകടനത്തിനൊപ്പം ചിത്രത്തിലുള്ള മോഹന്‍ലാലിനുള്ള പ്രത്യേക ട്രിബ്യൂട്ട് കാര്‍ഡും ആരാധകര്‍ക്ക് ആവേശമായി.
https://www.facebook.com/Malayalivartha

























