Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മമ്മൂക്ക ചെയ്യരുതെന്നു പറഞ്ഞാല്‍ പിന്നെയതാരും ചെയ്യില്ല, ഞാന്‍ പറഞ്ഞാല്‍ അതെന്താ എന്ന് തിരിച്ചു ചോദിക്കും: മോഹന്‍ലാല്‍

03 JANUARY 2019 02:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയിലെ രാജാക്കന്മാരായി വാഴുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റു പല താരങ്ങളും വന്നെങ്കിലും മലയാളസിനിമയുടെ മുഖവും ബ്രാന്‍ഡുമാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷനും ഈ താരങ്ങള്‍ക്കാണ്. ഇവരുടെ ആരാധകര്‍ തമ്മില്‍ ആരാണ് വലുത് മികച്ചത് എന്ന തരത്തില്‍ ഏറ്റമുട്ടുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ രണ്ടും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മമ്മൂക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാല്‍ മറുപടി പറഞ്ഞു.

'നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു?' എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 'കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത് ?' മോഹന്‍ലാല്‍ പറഞ്ഞു.

'മമ്മൂട്ടിക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത് ' മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി ശ്രീരാമനാണെന്നും ചിലര്‍ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും വിലയിരുത്തേണ്ട കാര്യമില്ലെന്നും ഈ ചോദ്യം നിങ്ങള്‍ മമ്മൂട്ടിക്കയോട് ചോദിച്ചാല്‍ അദ്ദേഹം 'അഡല്‍റ്റ് പേരന്റ്' എന്ന നിലയില്‍ ഗൗരവത്തിലുള്ള ഉത്തരം പറയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ ഉള്ളിലും പ്രണയവും സ്‌നേഹവും എല്ലാം ഉണ്ട്. പക്ഷേ ഒരു മുഴുനീള രക്ഷിതാവെന്ന നിലയിലാകും അദ്ദേഹം ഉത്തരം പറയുക. പെരുമാറുക. ഒരു സാധനം എടുക്കേണ്ട എന്നദ്ദേഹം പറഞ്ഞാല്‍ പിന്നെ അതിനു ശ്രമിച്ചിട്ടു കാര്യമില്ല. അതു കേള്‍ക്കാന്‍ അദ്ദേഹത്തിനൊപ്പം ആള്‍ക്കാരുമുണ്ട്. പക്ഷേ എനിക്കങ്ങനെ പറയാനാകില്ല. എനിക്കൊപ്പമുള്ളവര്‍ അതെന്താ അതെടുത്താല്‍ എന്നു തിരിച്ചു ചോദിച്ചേക്കാം ? ഈ വ്യത്യാസമൊക്കെ കൊണ്ടാകാം അങ്ങനെ വിലയിരുത്തുന്നുത്. അറിയില്ല.' മോഹന്‍ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends