ഞാൻ അവളെ വല്ലാതെ സ്നേഹിച്ചിരുന്നു; അവൾക്കും താല്‍പര്യമുണ്ടെന്ന് അറിഞ്ഞാണ് അവളുടെ പുറകെ നടന്നത്:- പക്ഷെ അത് സങ്കടം മാത്രമായിരുന്നു തന്നത്, ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ഒന്ന് കെട്ടടങ്ങി വന്നപ്പോഴാണ് വാപ്പച്ചിയുടെ മരണം- പ്രണയത്തകർച്ചയെക്കുറിച്ച് നടൻ ഷെയ്ൻ നിഗം

തന്റെ പ്രണയതകര്‍ച്ചയ്ക്ക് പിന്നാലെ വാപ്പച്ചിയുടെ മരണം ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് മനസ് തുറന്ന് നടൻ ഷെയ്ൻ നിഗം. ഷെയിനിന്റെ വാക്കുകൾ ഇങ്ങനെ...
ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. അവള്‍ക്കും താല്‍പര്യമുണ്ടെന്ന് അറിഞ്ഞാണ് അവളുടെ പിറകില്‍ നടന്നത്. എന്നാല്‍ അത് സങ്കടം മാത്രമാണ് ഒടുവില്‍ തന്നത്. അത് ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒന്ന് കെട്ടടങ്ങി വന്നപ്പോഴാണ് വാപ്പച്ചിയുടെ മരണം. വല്യപെരുന്നാളിന്റെ പ്രാക്ടീസിന് വേണ്ടി ചെന്നൈയിലായിരുന്നപ്പോഴാണ് ഇക്കാര്യം വിളിച്ചറിയിക്കുന്നത്. തലേന്ന് വിളിച്ച് സംസാരിച്ച ആള്‍ ഇല്ലെന്ന് അറിയുമ്പോൾ എന്തായിരിക്കും അവസ്ഥ.
സ്‌നേഹിച്ചവരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയും വാപ്പയുടെ പെട്ടെന്നുള്ള വിയോഗവും വല്ലാതെ തളര്‍ത്തി. പിന്നീടങ്ങോട്ട് ഭയങ്കര മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. അതില്‍ നിന്നും കരകയറിയത് മെഡിറ്റേഷന്റെ സഹായത്തോടെയാണ്. മെഡിറ്റേഷന്‍ തന്നെ ഒരുപാട് സഹായിച്ചു. തൃശൂരില്‍ റോയല്‍ റിട്രീറ്റില്‍ എന്ന സ്ഥാപനത്തില്‍ തന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. അവരെ ഒക്കെയാണ് തന്നെ ഒരുപാട് പേരുണ്ട്. അവരൊക്കെയാണ് തന്നെ ഈയൊരു അവസ്ഥയില്‍ നിന്നും രക്ഷിച്ചത്.- ഷെയിൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























