നടി നൂറിന്റെ മൂക്കിലിടിച്ചയാളെ പിടികിട്ടി; നൂറിന്റെ സംരക്ഷണചുമതലയുള്ള ബോഡി ഗാർഡ് തന്നെയാണ് തിരക്കിൽ അബദ്ധത്തിൽ തലകൊണ്ട് നൂറിന്റെ മൂക്കിലിടിച്ചത്

മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് ആൾക്കൂട്ടത്തിനിടയിൽ മൂക്കിന് പരിക്കേറ്റിരുന്നു. എന്നാൽ ഇപ്പോളിതാ പരിക്കേൽപ്പിച്ച ആളെ കിട്ടി, അത് മറ്റാരുമായിരുന്നില്ല സ്വന്തം ആള് തന്നെ എന്ന് തെളിയിക്കുന്ന ഒരു വീഡിയോയും ഒപ്പം മലപ്പുറത്തുകാരുടെ ആതിഥ്യമര്യാദയെക്കുറിച്ച് വിശദമാക്കുന്ന ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്… പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
നടി നൂറിനെ “ആക്രമിച്ച ” സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി ..! മലപ്പുറം മഞ്ചേരിയിൽ ഉദ്‌ഘാടനത്തിനു നൂറിന് വന്നു തിക്കിലും തിരക്കിലും ഏതോ ആരാധകൻ മൂക്കിനിടിച്ചു ചതച്ചു എന്നുള്ള രീതിയിലാണ് വാർത്ത വന്നതും ആ വാർത്ത കാട്ടുതീപോലെ പടർന്നതും ..! സമൂഹ മാധ്യമങ്ങളടക്കം ഈ സംഭവത്തിൽ മലപ്പുറത്തെയും മലപ്പുറം കാരേയും വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു ..!
എന്നാൽ സത്യം അതല്ല ..! നൂറിന്റെ സംരക്ഷണചുമതലയുള്ള ബോഡി ഗാർഡ് തന്നെയാണ് തിരക്കിൽ അബദ്ധത്തിൽ തലകൊണ്ട് നൂറിന്റെ മൂക്കിലിടിച്ചത് ..! തെളിവുസഹിതം ഈ വീഡിയോയിൽ കാണാം ..! കാളപെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന രീതിയിൽ ഇവിടെ പലരും ഈ സംഭവത്തെ ചൂഷണം ചെയ്ത് മലപ്പുറത്തെ താറടിക്കാനാണ് ശ്രമിച്ചത് ..! എന്നാൽ അതൊന്നും മലപ്പുറത്തെയോ മലപ്പുറം നിവാസികളുടെ നന്മയെയോ തരിമ്പും ബാധിക്കില്ല …!
മനുഷ്യനെ മനുഷ്യനായി കാണുന്ന നാട് ..! ഉമ്മ പെങ്ങൾ മാരോട് കരുതലും സ്നേഹവുമുള്ള പുണ്യ ഭൂമി..! അതാണ് ഞമ്മളെ മലപ്പുറം ..! കേരളത്തിൽ ഏതു പാതിരാത്രിയിലും സ്ത്രീയാവട്ടെ പുരുഷനാവട്ടെ ആരെയും ഭയക്കാതെ വഴിനടക്കാൻ പറ്റുന്ന ഒരു സ്ഥലം ഉണ്ടെങ്കിൽ അത് മലപ്പുറം തന്നെ ആയിരിക്കും ..! അതാണ് മലപ്പുറത്തിന്റെ മഹത്വം ..!
https://www.facebook.com/Malayalivartha