സംഗീതത്തിന്റെ സർവകലാശാലയാണ് യേശുദാസ്; എന്തുകൊണ്ട് അദ്ദേഹത്തെ മലയാളികൾ ഇടിച്ചു താഴ്ത്തുന്നു എന്ന് തനിക്കറിയില്ല; ഗായകൻ മാർക്കോസ് വ്യക്തമാക്കുന്നു

ഗാനഗന്ധർവൻ യേശു ദാസിനെ എന്തുകൊണ്ട് മലയാളികൾ ഇത്രയും ഇടിച്ചു താഴ്ത്തുന്നു എന്ന് തനിക്കറിയില്ലയെന്നു ഗായകന്‍ കെ ജി മാര്‍ക്കോസ്. യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് താൻ കരിയറില്‍ നേരിട്ട വലിയൊരു ആരോപണം എന്നും ഗായകൻ പറയുന്നു. അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് അടുത്തിടെ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മാറ്റിനിർത്തലുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.തന്റെ കാലഘട്ടത്തിൽ തനിക്കെതിരെ പ്രയോഗിച്ചിരുന്ന ഒരു പ്രധാന ആരോപണമായിരുന്നു യേശുദാസിനെ അനുകരിക്കുന്നു എന്നത്. അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത് എന്ന് താൻ തിരിച്ചു ചോദ്യമുന്നയിച്ചിട്ടുമുണ്ട്. സംഗീതത്തിൽ വലിയൊരു സർവകലാശാലയാണ് യേശുദാസ്. ശബ്ദത്തിന്റെ കാര്യത്തിലും പാടുന്ന കാര്യത്തിലും ശബ്ദം കൊടുക്കുന്നതിലും ഉച്ചാരണത്തിലും വികാരത്തിന്റെ കാര്യത്തിലുമൊക്കെ അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അഭിമുഖത്തിൽ മാർക്കോസ് പറയുന്നു.
ലത മങ്കേഷ്‌കർ ജീവിച്ചിരിപ്പുണ്ട്. ലതാജിക്കുള്ള ട്രിബ്യുട്ടായി ചിത്ര പാടിയിട്ടുണ്ട്. എന്നാൽ താൻ യേശുദാസിനു ട്രിബ്യുട്ടായി പാടുമ്പോൾ അത് അനുകരിക്കലാകുന്നു. യേശുദാസിനു ഇതുവരെ ആരും ട്രിബ്യുട്ട് നൽകിയിട്ടില്ലയെന്നും മാർക്കോസ് വ്യക്തമാക്കുന്നു. യേശുദാസിനെ മലയാളികൾ എന്തുകൊണ്ടാണ് ഇത്രയും ഇടിച്ചു താഴ്ത്തുന്നതെന്നു തനിക്കറിയില്ലയെന്നും മാർക്കോസ് കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha