മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തി താരങ്ങൾ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും യുവ താരം സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തു വന്നു. ചതുർ മുഖം എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. മഞ്ജുവും സണ്ണിയും അടുത്തിടെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വെളിപ്പെടുത്തുകയായിരുന്നു. പുതുമുഖങ്ങളായ രഞ്ജിത് കമല ശങ്കർ, സലീൽ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ശ്രദ്ധേയമായ ടൈറ്റിൽ പോസ്റ്ററിൽ 'മറഞ്ഞിരിക്കുന്ന മുഖം' എന്ന ടാഗ്‌ലൈൻ ചതുർ മുഗം ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ഹൊറർ ത്രില്ലറാണെന്ന സൂചന നൽകുന്നു. ഒരിക്കലും കാണാത്ത അവതാരങ്ങളിൽ ആണ് ഈ സിനിമയിൽ മഞ്ജു വാരിയറും സണ്ണി വെയ്നും പ്രത്യക്ഷപ്പെടുന്നത് എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.ചിത്രത്തിൽ മഞ്ജു വാര്യർ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചതുർ മുഗത്തിന്റെ തിരക്കഥ.ഒരുക്കിയത്. മഞ്ജു വാരിയറിനും സണ്ണി വെയ്നുമൊപ്പം ജനപ്രിയ നടൻ അലൻസിയർ ലോപ്പസും സിനിമയിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് തോമസും ജസ്റ്റിൻ തോമസും സംയുക്തമായി നിർമ്മിക്കുന്ന ചതുർ മുഗത്തിന്റെ ചിത്രീകരണം ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സമ്മർ റിലീസായി ആണ് തിയേറ്ററുകളിലെത്തുന്നത്.
https://www.facebook.com/Malayalivartha