കേരള മുഖ്യനായി മമ്മുക്ക; മാസ്സ് ലുക്കിലെ പോസ്റ്റർ തരംഗമാകുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം വണിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന് പറയപ്പെടുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിലാണ് മമ്മുട്ടി അഭിനയിക്കുന്നത്. അടുത്തിടെ ചിത്രീകരണം അവസാനിച്ച ചിത്രത്തിന്റർ പോസ്റ്റർ അണിയറപ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മമ്മുട്ടിയും തന്റെ ഔദ്യോഗിക പേജുകളിലൂടെ പോസ്റ്റർ ആരാധകർക്ക് പങ്കുവെച്ചു. ഖദർ ഷർട്ടും മുണ്ടും, കട്ടിയുള്ള മീശ,കട്ടിയുള്ള ഫ്രെയിം കണ്ണട, വ്യത്യസ്ത ഹെയർ സ്റ്റൈൽ എന്നിവയൊക്കെയായി മാസ്സ് ലുക്കിൽ ആണ് മെഗാ സ്റ്റാർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാതാണ് സംവിധാനം നിർവഹിക്കുന്നത്. കേരള നിയമസഭയിൽ ആദ്യമായി ചിത്രീകരിച്ച മലയാള ചലച്ചിത്രം എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കേരള നിയമ സഭയുടെ പഴയ സമുച്ചയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടി തമിഴിലും തെലുങ്കിലുമൊക്കെ മുഖ്യ മന്ത്രിയുടെ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളത്തിൽ ഇത്തരമൊരു വേഷം കൈകാര്യം ചെയുന്നത്.
https://www.facebook.com/Malayalivartha