പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ പിതാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ട്വീറ്റ് ചെയ്തു.
കൊച്ചു കുഞ്ചാക്കോയ്‌ക്കൊപ്പം മിസ്റ്റര്‍ ബോബന്‍. പിറന്നാള്‍ ആശംസകള്‍ അപ്പ. എന്റെ നടക്കുന്ന എന്‍സൈക്ലോപീഡിയ എന്നാണ് സോഷ്യല്‍മീഡിയയില്‍ പിതാവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
ഇരുവരും തമ്മിലുള്ള മുഖസാദൃശ്യത്തെക്കുറിച്ചാണ് കമന്റുകള്‍ ഏറെയും.
നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഉദയ സ്റ്റുഡിയോയുടെ അമരക്കാരന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ബോബന്‍ കുഞ്ചാക്കോ. 2004-ല്‍ ബോബന്‍ കുഞ്ചാക്കോ അന്തരിച്ചു.
https://www.facebook.com/Malayalivartha