മന്യ ദാ ഇവിടെയുണ്ട്; ജോക്കർ സിനിമയിലെ കമലയെ മലയാളികൾക്ക് മറക്കാൻ കഴിയുമോ

മലയാള പ്രേക്ഷകരുടെ ഹൃദയം എളുപ്പത്തിൽ കീഴടക്കിയ താരസുന്ദരിയായിരുന്നു മന്യ. മന്യയെ ഓർക്കാൻ ജോക്കർ എന്ന ചിത്രത്തിലെ കമലയെന്ന കഥാപാത്രം മാത്രം മതി. എന്നാൽ വിവാഹ ശേഷം താരം സിനിമ ലോകത്തോട് വിട പറയുകയായിരുന്നു. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ തരംഗമാകുകയാണ്. വർഷങ്ങൾക്ക് ശേഷവും താരത്തിന്റെ സൗന്ദര്യത്തിനു ഒരു മാറ്റവും വന്നിട്ടില്ല അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
നാലുവയസുകാരിയ മകള്‍ ഒമിഷ്കയുമൊത്തുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.ഒമിഷ്കയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് മന്യയിപ്പോൾ. അവിടെ താരം ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിനോക്കുകയാണ്.
ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ദിലീപിനൊപ്പം അഭിനയിച്ച ജോക്കര്‍ എന്ന ചിത്രത്തിലാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്. അപരിചിതന്‍, വണ്‍ മാന്‍ ഷോ,കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, രാക്ഷസരാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിലാണ് അവസാനമായി മന്യ അഭിനയിച്ചത്. തുടർന്ന് വിവാഹത്തോടെ സിനിമ മേഖലയിൽ നിന്നും വിട പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha