അവാര്‍ഡ് നിശയില്‍ മഞ്ജുവിനോട് ബഹുമാനത്തോടെ സംസാരിക്കുന്ന രണ്‍വീറും ധനുഷും

ഒരു അവാര്‍ഡ് നിശാച്ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍ മഞ്ജു വാര്യരോട് സംസാരിക്കുന്ന രണ്‍വീര്‍ സിങിന്റെയും ധനുഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മഞ്ജു തന്നെ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
അവാര്‍ഡ് സ്വീകരിച്ച് എത്തുന്ന നടിയെ കണ്ടതും കസേരയില്‍ നിന്നും എഴുന്നേറ്റ് നിന്നാണ് രണ്‍വീറും ധനുഷും സംസാരിക്കുന്നത്. ഇത് വീഡിയോയില്‍ കാണാം. മഞ്ജുവിനെ 'മാം' എന്നാണ് രണ്‍വീര്‍ വിളിക്കുന്നത്.
ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നുള്ള വിഡിയോയാണ് ഇത്. ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നുണ്ട്. അതേസമയം ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും ജാഡയില്ലാ പ്രവര്‍ത്തിയെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.
ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അസുരനില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നടി. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.
https://www.facebook.com/Malayalivartha