യുവ മത്സരാർത്ഥികളുടെ നോമിനേഷൻ എലീന; എലീന പടിക്കൽ 'ഫേക്ക്' ആകാൻ കാരണമെന്ത്; ബിഗ് ബോസ്സിൽ നിന്നും എലീന പുറത്താകുമോ; പ്രേക്ഷകരുടെ പ്രിയപ്പെട്ട നയന ബിഗ് ബോസ്സിൽ നിന്നും എന്നന്നേക്കുമായി വിടവാങ്ങുമോ എന്ന് അമ്പരപ്പോടെ പ്രേക്ഷകർ

ബിഗ് ബോസ് രണ്ടാം വാരത്തിലെ ആദ്യ എപ്പിസോഡാണ് കഴിഞ്ഞ ദിവസം പിന്നിട്ടത്. ബിഗ് ബോസ് സീസൺ രണ്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. പിണക്കങ്ങളും വാക്കുതർക്കങ്ങളും അഭിപ്രായപ്രകടനങ്ങളും കരച്ചിലും ഒക്കെയായി വളരെ നാടകീയമായി കടന്നുപോയ ഒരു വാരമായിരുന്നു പിന്നിട്ടത്. കഴിഞ്ഞ എപ്പിസോഡിൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ്സിന്റെ നിർദേശം എത്തി. സീസൺ രണ്ടിലെ ആദ്യ പുറത്താക്കൽ പ്രക്രിയ. ഒരാഴ്ച്ച പിന്നിടുമ്പോൾ ആരൊക്കെ പുറത്താകും ആരൊക്കെ നിലനിൽക്കും എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകരും. പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ശ്വാസമടക്കി കടന്നുപോയ നിമിഷങ്ങൾ.
എലിമിനേഷൻ പ്രക്രിയയുടെ ആദ്യഘട്ടമായി ഓരോ മത്സരാർത്ഥികളെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ഓരോരുത്തരായി തങ്ങൾ പുറത്താക്കാൻ ആഗ്രഹിക്കുന്ന രണ്ടു പേരുടെ പേരുകൾ നിർദേശിക്കാനായിരുന്നു ഓരോരുത്തർക്കും ലഭിച്ച ടാസ്ക്ക്. ആദ്യമായി രാജിനി ചാണ്ടി എത്തി. തുടർന്ന് മാറ്റ് മത്സരാർത്ഥികളും. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കൂടുതൽ പേരും പുറത്താക്കൽ നോമിനേഷന് നിർദേശിച്ച പേര് ബിഗ് ബോസ്സിലെ ഏറ്റവും പാവത്താനായ ഗായകൻ സോമദാസിന്റെ പേരായിരുന്നു. സോമദാസിന്റെ ഒറ്റക്കുള്ള ചിലവഴിക്കലും എപ്പോഴും റൂമിൽ തന്നെ ഒറ്റക്ക് തുടരുന്നതുമായിരുന്നു എല്ലാ മത്സരാർത്ഥികളും പേര് നിർദേശിക്കാനുള്ള കാരണമായി പറഞ്ഞത്. അതിനു ശേഷം കൂടുതലായി ഉന്നയിക്കപ്പെട്ട പേര് ബിഗ് ഹവസിലെ മുതിർന്ന മത്സരാർത്ഥികളായ രാജിനി ചാണ്ടിയുടെയും ഡോ. രജിത്ത് കുമാറിന്റേതുമായിരുന്നു.
എന്നാൽ ഇവർക്ക് പുറമെ കൂടുതലായി മുന്നോട്ട് വന്ന പേര് എലീന പടിക്കലുടേതായിരുന്നു. ടെലിവിഷൻ താരമായ എലീന പടിക്കൽ മലയാളികൾക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലെ നയന എന്ന കഥാപാത്രത്തെ പ്രേക്ഷകർ അത്രമേൽ സ്വീകരിച്ചിരുന്നു. കൂടാതെ തന്നെ നല്ലൊരു ടീവി അവതാരക കൂടിയാണ് എലീന. ചില അഭിമുഖങ്ങളിലും മറ്റും എലീന പങ്കുവെച്ച ചില കാര്യങ്ങളും മറ്റുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വളരെ പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വളരെ പരിചിതയാണ് എലീന. എന്നാൽ എലീനയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകർക്കു ബിഗ് ബോസ്സിൽ കാണാൻ സാധിച്ചത്. വളരെ ആക്ടിവായി നിൽക്കുന്ന, ലഭിക്കുന്ന എല്ലാ ജോലികളും ചിട്ടയായി ചെയ്തു തീർക്കുന്ന, എല്ലാവരോടും വളരെ സൗഹൃദപരമായി ഇടപഴകുന്ന , എല്ലാവരുടെ പ്രശ്നങ്ങളിലും ഇടപെടുന്ന ഒരു വ്യക്തിത്വമാണ് എലീനയിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.എന്നാൽ ഇതൊന്നുമല്ല എലീന എന്ന് കഴിഞ്ഞ എപ്പിസോഡിലെ നോമിനേഷൻ പ്രക്രിയയിൽ തെളിയുകയായിരുന്നു. യുവ മത്സരാർത്ഥികളിൽ പലരും എലീനയുടെ പേര് ഉന്നയിച്ചിരുന്നു. എലീന വളരെ 'ഫേക്ക്' ആണ് എന്നാണ് എല്ലാവരും പറഞ്ഞത്. ഒരാഴ്ച പിന്നിട്ടിട്ടും എലീനയുടെ യഥാർത്ഥ സ്വാഭാവം എന്തണെന്നു പിടികിട്ടുന്നില്ല എന്നും പേര് നിർദേശിച്ചവർ പറഞ്ഞു. ബിഗ് ഹവാസിൽ അത്തരമൊരു വ്യക്തിത്വം ഉള്ളയാൾ യോജിക്കില്ല എന്നും പലരും അഭിപ്രായം പ്രകടിപ്പിച്ചു. എല്ലാവരുടെയും സ്നേഹവും മതിപ്പും ലഭിക്കാൻ വേണ്ടിയാണ് എലീന ഇത്തരം രീതികളിൽ പെരുമാറുന്നത് എന്നും പലരും പ്രതികരിച്ചു.
ഏതായാലും എലീനയുടെ യഥാർത്ഥ വ്യക്തിത്വമെന്ത് എന്ന് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. എലീനയുടെ പെരുമാറ്റങ്ങൾ അഭിനയമാണോ അതോ യഥാർഥ്യമാണോ എന്ന് വരും എപ്പിസോഡുകൾ തെളിയിക്കുമോ എന്ന് കണ്ടറിഞ്ഞു അറിയാം.
https://www.facebook.com/Malayalivartha