സൂപ്പർ കോംബോ സുരേഷ് ഗോപിയും രഞ്ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു; ഒന്നിക്കുന്നത് രഞ്ജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരുടെ ചിത്രത്തിൽ

തിയേറ്ററുകളിൽ തീപ്പൊരി ചിതറിയ ഒരുപിടി സിനിമകൾ മലയാളത്തിന് സമ്മാനിച്ച സൂപ്പർ കോംബോ സുരേഷ് ഗോപിയും രൺജിപണിക്കരും വീണ്ടും ഒന്നിക്കുന്നു. സ്ഥലത്തെ പ്രധാന പയ്യൻസ് , തലസ്ഥാനം, ലേലം, പത്രം, കമ്മീഷണർ, ഏകലവ്യൻ തുടങ്ങി ഒരുപിടി ചിത്രങ്ങൾ സുരേഷ് ഗോപിക്ക് വേണ്ടി രൺജി പണിക്കർ രചിച്ചിട്ടുണ്ട് .എന്നാൽ ഇത്തവണ തിരക്കഥാകൃത്തായോ സംവിധായകനായോ അല്ല മുഴുനീള വേഷത്തിലാണ് രൺജി പണിക്കർ സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത്. രഞ്ജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിക്കൊപ്പം നായക തുല്യമായ വേഷം രൺജി പണിക്കർ അവതരിപ്പിക്കുന്നത്.
ജനുവരി 20ന് കട്ടപ്പനയിൽ ചിത്രീകരണമാരംഭിക്കുന്ന കാവലിൽ സായാ ഡേവിഡാണ് നായികയായെത്തുന്നത് . ഐ.എം.വിജയൻ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, സന്തോഷ് കീഴാറ്റൂർ, ഇവാൻ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗുഡ്വിൽ എന്റർടെയ്ൻമെന്റ് സിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്. നിഥിന്റെ കന്നി ചിത്രമായ കസബ നിർമ്മിച്ചതും ജോബി ജോർജ്ജ് ആയിരുന്നു.
https://www.facebook.com/Malayalivartha






















