നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു.പൂന്തുറയിലെ ബന്ധു വീട്ടിൽവച്ചാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ .... മലയാളത്തിലെ ആദ്യകാല നായികയായിരുന്നു ജമീല. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല

നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു.മലയാളത്തിലെ ആദ്യകാല നായികയായിരുന്നു ജമീല. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല എന്ന പ്രത്യേകതകൂടിയുണ്ട് ..തിരുവനന്തപുരം പൂന്തുറയിലെ ബന്ധു വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ഈ നാളായി രോഗ ബാധിതയായിരുന്നു
ജിഎസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയായാണ് ജമീല ജനശ്രദ്ധ നേടുന്നത്. ജമീല ആദ്യ കാല ദൂരദർശൻ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ജമീല മാലിക്ക് ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ജമീല ഡബ്ബ് ചെയ്തിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി ..ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളാണ്
1972 ൽ പുറത്തിറങ്ങിയ റാഗിങ് ആണ് ആദ്യ ചിത്രം. വിൻസെൻറ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്.. ഏണിപ്പടികൾ,രാജഹംസം,പാണ്ഡവപുരം,ഒരു മേയ്മാസപുലരി എന്നിങ്ങനെ മുപ്പതോളം മലയാളം സിനിമകളിലും ആറോളം തമിഴ് സിനിമകളിലും അഭിനയിച്ചു. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .കൂടാതെ സ്‌കൂളില്‍ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്......
പ്രശസ്ത ബോളിവുഡ് താരം ജയാ ബച്ചന്‍, ജയലളിത തുടങ്ങിയവര്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു . അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്
1946-ൽ ആലപ്പുഴയിലെ മുതുകുളത്തായിരുന്നു ജമീല മാലിക്കിന്‍റെ ജനനം.കൊല്ലത്തെ മിത്രം പത്രാധിപർ മുഹമ്മദ് മാലിക്ക് തങ്കമ്മ ദമ്പതികളുടെ മകളാണ് ജമീല മാലിക്ക്. സിനിമ ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് നിറഞ്ഞു നിന്നെങ്കിലും അർഹിക്കുന്ന ആനുകൂല്യം ഒരിക്കലും ലഭിച്ചില്ല
1970ഓടെ ചലച്ചിത്രരംഗത്ത് എത്തിയ ജമീല മാലിക്ക് അടൂർ ഭാസി, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് ചിത്രങ്ങളിലെ നായികയായും അവർ അഭിനയിച്ചു.
ജമീല മാലിക്ക് 1983ൽ വിവാഹിതയായെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ ബന്ധം വേർപിരിഞ്ഞു. അൻസർ മാലിക് ആണ് മകൻ.
തിരുവനന്തപുരം പാലോടാണ് വീട്. പൂന്തുറയിലെ ബന്ധു വീട്ടിൽവച്ചാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്
https://www.facebook.com/Malayalivartha
























