Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുജോയുടെ പ്രണയ നാടകം പൊളിഞ്ഞു....സുജോയുടെ യഥാർത്ഥ കാമുകി സഞ്ജന.. വെളിപ്പെടുത്തിയത് സുജോയുടെ കസിൻ പവൻ...അറിയാമായിരുന്നിട്ടും സുജോയുടെ പുറകെ നടക്കാൻ ഉളുപ്പില്ലേ എന്ന് അലക്‌സാന്ദ്രയോട്‌ പവൻ...എന്തിനീ നാടകമെന്ന് അമ്പരന്ന് പ്രേക്ഷകർ

06 FEBRUARY 2020 12:20 PM IST
മലയാളി വാര്‍ത്ത

വളരെ നാടകീയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ ക്യാപ്റ്റൻ പദവി സ്വന്തമാക്കുന്നതിനും ലക്ഷ്വറി പോയിന്റിനും ഒക്കെ വേണ്ടിയാണെങ്കിലും പലപ്പോഴും മൂടിവെക്കപ്പെട്ട പല സത്യങ്ങളും പുറത്തു വരുന്നത് ഇത്തരം ടാസ്ക്കുകളിലൂടെയാണ്. കഴിഞ്ഞ എപ്പിസോഡിലും അത്തരമൊരു സത്യം മറനീക്കി പുറത്തു വന്നു. സുജോയുടെ പ്രണയ നാടകം ആണ് ഇന്നലെ പൊളിഞ്ഞു വീണത്. സുജോ അലക്‌സാൻഡ്ര പ്രണയത്തിൽ മറ്റൊരു വില്ലത്തി കഥാപാത്രം ഇന്നലെ കടന്നു വരുകയായിരുന്നു. ഇതിനു പിന്നിലെ കാരണക്കാരൻ സുജോയുടെ കസിനായ പവൻ ജിനോ തോമസും.

കഴിഞ്ഞ രണ്ടു ദിവസമായി ബിഗ് ബോസ്സിൽ ലക്ഷ്വറി പോയിന്റിന് വേണ്ടിയുള്ള ടാസ്ക്ക് നടക്കുകയാണ്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു. എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. ഇന്നലത്തെ എപ്പിസോഡിൽ ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. പവൻ എക്‌സിക്യൂട്ടീവും അലക്‌സാൻഡ്ര ഉപഭോക്താവും ആയി ആണ് മത്സരിച്ചത്. എന്നാൽ പിന്നീട് കനത്ത വളരെ നാടകീയ രംഗങ്ങളായിരുന്നു. അലക്സന്ദ്ര പവനെ വളരെ രൂക്ഷമായി വിമർശിക്കുകയായിരുന്നു . പവൻ ജോലിയൊന്നും നോക്കാതെ ഭാര്യയുടെ ചിലവിൽ ആണ് കഴിയുന്നതെന്നും പെങ്കോന്തൻ ആണെന്നും ഇങ്ങനെ ജീവിക്കാൻ നാണമില്ലേ എന്നുമൊക്കെയാണ് അലക്‌സാന്ദ്ര പവനോട് ചൂടായത്.

23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവില്‍ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാൻ എന്ത് യോഗ്യതയാണ് പവനുള്ളതെന്നും അലക്‌സാൻഡ്ര ചോദ്യമെറിഞ്ഞു. ചെന്നൈയിലേക്ക് വീട്ടുകാര്‍ വിട്ടത് പഠിക്കാന്‍ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്യുകയാണ് പവൻ ചെയ്തതെന്നും അലക്‌സാൻഡ്ര ആരോപിച്ചു. മാത്രമല്ല സുഖമായി ജോലിനോക്കാതെ ജീവിക്കാൻ വേണ്ടി പണം കണ്ടാണ് ആ പെൺകുട്ടിയെ വിവാഹം ചെയ്തത് എന്ന് കുടി അലക്‌സാൻഡ്ര കൂട്ടിച്ചേർത്തു. എന്നാൽ അലക്‌സാൻഡ്രയുടെ ആരോപണങ്ങൾ വളരെ ക്ഷമയോടെയാണ് പവൻ കേട്ടത്. എതിർത്ത് സംസാരിക്കുകയോ ദേഷ്യപെടുകയോ ചെയ്യാതെ വളരെ ക്ഷമയോടെ തന്നെ പവൻ ടാസ്ക്ക് പൂർത്തിയാക്കി. എന്നാൽ അതിനു ശേഷമാണു പവന്റെ ഭാവം മാറിയത്. അലക്‌സാൻഡ്രയുടെ ആരോപണങ്ങൾ പവൻ പ്രതികൂലമായി ബാധിച്ചിരുന്നു. പവന്റെ കണ്ണ് നിറയുകയും കരയുകയും ചെയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാൽ ടീമിലെ മറ്റ് അംഗങ്ങൾ ചേർന്ന് പവനെ ആശ്വസിപ്പിക്കുകയും ഭാവമാറ്റം പുറത്തു കാണിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. പുറത്തെത്തിയ പവനും അലക്സന്ദ്രയും കൈ കൊടുക്കുകയും ചെയ്തു.എന്നാൽ പിന്നീടാണ് രൂക്ഷമായ വാക്ക് തർക്കം തുടങ്ങുന്നത്. സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാൻ നാണമില്ലേ എന്നും ചോദിച്ച് പവൻ അലക്‌സാന്ദ്രയോട്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേള്‍ഫ്രണ്ടഡ് ഇല്ലേ പുറത്തെന്ന് പവന്‍ ചോദിച്ചു. എന്നാൽ ആരാടാ എന്റെ ഗേൾ ഫ്രണ്ട് എന്നായിരുന്നു സുജോ പവനോട് തട്ടിക്കയറികൊണ്ട് ചോദിച്ചത്.'സഞ്ജന നിന്റെ ഗേള്‍ഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവൻ തിരിച്ചും ചോദിച്ചു. . 'ഉളുപ്പില്ല' എന്ന് സുജോ മറുപടി പറയുകയും . 'ഇവളും എന്റെ ഗേള്‍ഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തര്‍ക്കത്തിനിടെ അലക്‌സാൻഡ്രയെ ചേർത്ത് പിടിക്കുകയും ചെയ്തു. എന്നാൽ പിന്നീടും പവൻ സുജോയുടെ പ്രണയകഥ ടീമിലെ മറ്റുള്ളവരോട് വെളിപ്പെടുത്തി. സുജോയുടെ കാമുകിയാണ് സഞ്ജന എന്നും താനും ഭാര്യയും സുജോയും ഗേൾ ഫ്രണ്ടും ഹാങ്ങ് ഔട്ട് ചെയ്യാറുണ്ടെന്നും സുജോയുടെ ബർത്ത് ഡേ സമ്മാനമായി സഞ്ജന സുജോയ്ക്ക് നൽകാനായി തന്റെ കയ്യിൽ തന്നു വിട്ടതാണ് മഞ്ഞ ജാക്കറ്റ് എന്നും പവൻ വെളിപ്പെടുത്തി.

എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു സുജോയുടെയും അലക്‌സാൻഡ്രയുടെയും തുടർന്നുള്ള പെരുമാറ്റം. മാത്രമല്ല കുറച്ചുകഴിഞ്ഞ് സുജോയുടെ ബർത്ത് ഡേ എല്ലാവരും ചേർന്ന് ആഘോഷിക്കുകയും ചെയ്തു. ബർത്ത് ഡേ സമ്മാനമായി അലക്‌സാൻഡ്ര സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡും അതിനോടൊപ്പം ആശംസകൾ നേരുന്ന ഒരു കാതും സുജോയ്ക്ക് നൽകി. പവൻ മാത്രം ബർത്ത് ഡേ ആഘോഷത്തിൽ കാര്യമായി പങ്കെടുത്തില്ല. സുജോയുടെ മാതാപിതാക്കൾ സുജോയ്ക്ക് ആശംസകൾ നേരുന്ന ഒരു ചേർ വീഡിയോയും സർപ്രൈസ് സമ്മാനമായി ബിഗ് ബോസ് ഒരുക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends