Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഡോ.രജിത്ത് കുമാറിനെ പ്രതിക്കൂട്ടിൽ കയറ്റി മഞ്ജു പത്രോസ്....'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല'; മഞ്ജു പത്രോസിന്റെ ആരോപണങ്ങൾ രജിത്ത് കുമാറിനെ കുരുക്കുമോ...അമ്പരപ്പോടെ പ്രേക്ഷകർ

09 FEBRUARY 2020 11:42 AM IST
മലയാളി വാര്‍ത്ത

വളരെ നാടകീയ നിമിഷങ്ങളും വീറും വാശിയുമേറിയ മത്സരങ്ങളുമായി ബിഗ് ബോസ് യാത്ര തുടരുകയാണ്.ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അനേകം പുതിയ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ക്ഷമയും സഹനവും ഈഗോയുമൊക്കെ പരീക്ഷിക്കപ്പെടുന്ന നിരവധി ഗെയിമുകള്‍ ഇതിനകം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

അംഗങ്ങളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡിന് വേണ്ടിയാണ്. ആഴ്ചയുടെ അവസാന വരമായ ശനി, ഞായർ, ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട് സംഭവവികാസങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുളളിൽ നടന്നത്. ഇതിനെ കുറിച്ച് മോഹൻലാൽ കൃത്യമായി എല്ലാ മത്സരാർത്ഥികളോടും ചോദിക്കുകയും ചെയ്തു. എല്ലാ പ്രാവശ്യത്തേയും പോലെ രജിത്ത് കുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് മറ്റ് മത്സരാർഥികൾ ഉന്നയിച്ചത്. മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന എന്നിവർ രജിത്ത് കുമാറിന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനം ഉന്നയിച്ചു .രജിത്ത് കുമാർ ക്യാപ്റ്റൻ എന്ന പദവി വേണ്ടവിധം ഉപയോഗിച്ചില്ല എന്ന പരാതിയാണ് ഏവരും ഉന്നയിച്ചത്. രജിത് കുമാറിനേയും മഞ്ജു പത്രോസിനേയും കോടതിയ്ക്ക് സമാനമായ കൂട്ടിൽ കയറ്റി വിസ്തരിക്കുകയും ചെയ്തിരുന്നു. പരസ്പരം രൂക്ഷ വിമർശനങ്ങളായിരുന്നു ഇരുവരം ഉന്നയിച്ചത് . ബിഗ് ബിഗ് ബോസിൽ അനീതി നടത്തതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ എന്നുള്ള ലാലേട്ടന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു ഹൗസ് ഒരു കോടതിയ്ക്ക് സമാനമായത്. ഇതുപ്രകാരം കോടതികളില്‍ കാണുന്ന മട്ടിലുള്ള ഒരു പ്രതിക്കൂട് മത്സരാര്‍ഥികള്‍ക്കരികെ കോമണ്‍ ഹാളില്‍ വച്ചിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇത്തരമൊരു അവസരത്തെക്കുറിച്ച് മത്സരാർത്ഥികളോട് വിശദീകരിച്ചത്.

ബിഗ് ബോസ് വീട്ടില്‍ ഒരു അനീതി നടക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോടെയാണ് മോഹൻ ലാൽ മത്സരാർത്ഥികളോട് വിസ്താരത്തെക്കുറിച്ച് സൂചന നൽകിയത് . അത്തരം അനീതികള്‍ നേരിടുന്നുവെങ്കില്‍ ആരില്‍നിന്നാണെന്ന് ചൂണ്ടിക്കാട്ടി അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോ.രജിത്ത് കുമാർകൈ ഉയർത്തി . അഞ്ചാറ് പേരില്‍നിന്ന് അനീതി നേരിടുന്നുണ്ടെന്നും ആദ്യ പേര് മഞ്ജു പത്രോസിന്റെയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മോഹൻ ലാൽ മഞ്ജു പത്രോസിനോട് പ്രതിക്കൂട്ടിൽ വന്നു നില്ക്കാൻ നിർദേശിച്ചു. മോഹന്‍ലാല്‍ പറഞ്ഞതനുസരിച്ച് മഞ്ജു പ്രതിക്കൂട്ടില്‍ വന്ന് നിന്നതിന് പിന്നാലെ രജിത്തിന്റെ വിചാരണയും തുടങ്ങി.

പുട്ട് ഒരു കഷ്ണം കൂടുതല്‍ തരുമോ എന്ന് ഒരു ദിവസം ചോദിച്ചത് മോശമായ രീതിയില്‍ ഗെയിമിനിടെ മഞ്ജു കണ്‍ഫെഷന്‍ റൂമില്‍ വച്ച് വിളിച്ചുപറഞ്ഞുവെന്നായിരുന്നു രജിത്തിന്റെ ആദ്യ ആരോപണം. എന്നാല്‍ അത് രജിത് ഇപ്പോള്‍ അവതരിപ്പിക്കുന്ന രീതിയിലല്ലെന്നും ഭക്ഷണം കൂടുതല്‍ ആവശ്യമെന്ന് തോന്നുന്ന ദിവസം അടുക്കളയില്‍ പാചകം നടത്തിക്കൊണ്ടിരിക്കുന്ന ആളെ പുകഴ്ത്തുന്ന പതിവ് രജിത്തിന് ഉണ്ടെന്നും അത്തരം പുകഴ്ത്തലില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്കാര്യമാണ് ഗെയിമിനിടെ പറഞ്ഞതെന്നും മഞ്ജു പ്രതികരിച്ചു.

ടോയ്‌ലറ്റ് ആരുടെ ഭാഗത്തുള്ള പാളിച്ചകൊണ്ട് വൃത്തികേടായാലും മഞ്ജു തന്നെ കുറ്റം പറയുന്നുവെന്നായിരുന്നു രജിത്തിന്റെ ആരോപണം. എന്നാല്‍ ടോയ്‌ലറ്റ് വൃത്തിഹീനമായി കണ്ട ദിവസം അതിനുശേഷം രജിത് ടോയ്‌ലറ്റില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടവര്‍ ചര്‍ച്ച ചെയ്തതുകൊണ്ടാണ് അക്കാര്യം പറഞ്ഞതെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം . താന്‍ ഉള്‍പ്പെടാത്ത മറ്റ് കാര്യങ്ങളിലും താനാണ് കുറ്റക്കാരനെന്ന് മഞ്ജു എപ്പോഴും ആരോപിക്കാറുണ്ടെന്നും ഹൗസിലെ ഏറ്റവും മോശപ്പെട്ട വ്യക്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഞ്ജു ഗൂഢാലോചന നടത്തുന്നുവെന്നും രജിത് ആരോപിച്ചു. എന്നാല്‍ രജിത്തിനെതിരേ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും താങ്കള്‍ക്കെതിരേ വോട്ട് ചെയ്യാത്ത നോമിനേഷനുകള്‍ പലതവണ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. മറ്റൊരു പ്രസ്താവന കൂടി രജിത്തിനെക്കുറിച്ച് മഞ്ജു തുടര്‍ന്ന് നടത്തി. 'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല' എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്റ്.

ഇതോടെ രജിത്തിന്റെ വിചാരണ അവസാനിക്കുകയും മഞ്ജുവിന്റെ ഊഴം വരികയും ചെയ്തു.എന്നാൽ പിന്നീട് കണ്ടത് മറ്റൊരു ട്വിസ്റ്റായിരുന്നു. ഇനി ആർക്കെങ്കിലും ഇപ്രകാരം അനീതി തോന്നിയിട്ടുണ്ടോ ആരെയെങ്കിലും വിസ്തരിക്കാനോ എന്ന മോഹൻ ലാലിൻറെ ചോദ്യത്തിന് മഞ്ജു കൈ ഉയർത്തി. രജിത്ത് കുമാറിനെ വിസ്തരിക്കണമെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. രജിത് പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ മഞ്ജു ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. മഞ്ജുവിനെതിരേ പല ആരോപണങ്ങള്‍ രജിത് ഉയര്‍ത്തിയെങ്കില്‍ മഞ്ജുവിന്റെ വിചാരണ പ്രധാനമായും ഒറ്റ പോയിന്റിനെ മുന്‍നിര്‍ത്തി ഉള്ളതായിരുന്നു. കോള്‍സെന്റര്‍ ടാസ്‌കില്‍ രേഷ്മയോട് സംസാരിക്കവെ രേഷ്മ പ്രദീപിനെ രാത്രി ഉമ്മ വെക്കുന്നത് കണ്ടെന്ന് രജിത് പറഞ്ഞിരുന്നു. ഇത് താങ്കള്‍ എപ്പോഴാണ് കണ്ടതെന്നും, ഒരു ടാസ്‌കിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള മാനസികാവസ്ഥ എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ടാസ്‌കില്‍ രേഷ്മയോട് ചോദിച്ച കാര്യങ്ങള്‍ തന്റെ മാത്രം തീരുമാനപ്രകാരമുള്ള കാര്യങ്ങള്‍ അല്ലെന്നും ഗ്രൂപ്പ് അംഗങ്ങള്‍ കൂട്ടായി ചർച്ച ചെയ്തതിന്റെ ഭാഗമായി അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രജിത് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും രജിത് തുടര്‍ന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പ്രദീപിനോട് രാത്രി സംസാരിക്കാറില്ലെന്ന് രേഷ്മ പറഞ്ഞിരുന്നുവെന്നും പിന്നീടൊരിക്കല്‍ അവര്‍ ഒരുമിച്ച് രാത്രി ഇരുന്ന് സംസാരിക്കുന്നത് താന്‍ കണ്ടുവെന്നും രജിത് പറഞ്ഞു. രേഷ്മ സൗഹൃദത്തിന്റെ പേരിലും മറ്റും പലരെയും ഉമ്മ വെക്കുന്നത് താൻ കണ്ടിട്ടുണ്ട്. അങ്ങനെയെല്ലാം ഉരുത്തിരിഞ്ഞ ഒരു ആശയമാണ് കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞത്. 'പിന്നെ, ഉമ്മ ലോകത്തിലെ ഏറ്റവും വലിയ മിസ്‌റ്റേക്ക് അല്ല', രജിത് പറഞ്ഞവസാനിപ്പിച്ചു.

എന്നാല്‍ രജിത് തന്റെ ചോദ്യത്തില്‍നിന്ന് മറുപടി പറയാതെ അതിവിദഗ്ധമായി തെന്നിമാറിയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. താൻ മഞ്ജുവിനെ വിസ്താരക്കൂട്ടിൽ കയറ്റിയതിന്റെ പ്രതികാരമായാണ് മഞ്ജു തിരിച്ചു തന്നെ പ്രതിക്കൂട്ടിൽ കയറ്റിയതെന്നും രജിത്ത് കുമാർ ആരോപിച്ചു. എന്നാൽ ഇരുവരുടെയും വാക്കേറ്റത്തിൽ മോഹൻ ലാൽ ഇടപെട്ടിരുന്നില്ല. മാത്രമല്ല തർക്കത്തിന് ശേഷം മത്സരാർത്ഥികളുടെ പിരിമുറുക്കം അവസാനിപ്പിക്കാൻ മത്സരാർത്ഥികൾ നേരത്തെ ചെയ്ത ആഫ്രിക്കൻ നിർത്താം ഒന്നൂടി ചെയ്യാൻ മോഹൻ നിർദേശിച്ചു.കോടതി രംഗങ്ങളുടെ തുടർച്ചയായി ഇനി എന്തൊക്കെ ബിഗ് ഹൗസിൽ സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (3 minutes ago)

ശബരിമല നട തുറന്നു...  (31 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (47 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (55 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends