Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ബിഗ് ബോസ്സിലെ ദയയുടെ പ്രണയം....ജസ്ലയെ അകറ്റിയതുപോലെ ദയയെയും അകറ്റണോ എന്ന രജിത്ത് കുമാറിന്റെ താക്കീത്...ബിഗ് ബോസ്സിലെ വേറിട്ട പ്രണയം ദൃഢമാകുമോ എന്ന അമ്പരപ്പിൽ പ്രേക്ഷകർ

11 FEBRUARY 2020 12:31 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഹൗസിൽ വഴക്കും അഭിപ്രായഭിന്നതകൾക്കും ഒപ്പം രസകരമായ നിമിഷങ്ങളും അരങ്ങേറാറുണ്ട്. ബിഗ് ബോസ് ഹൗസിലെ വഴക്കുകൾ പോലെ പ്രണയവും പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചാ വിഷയമാകാറുണ്ട്. ആദ്യ സീസണിൽ ബിഗ് ബോസ് ഹൗസിൽ മൊട്ടിട്ട പ്രണയമായിരുന്നു പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും. താരങ്ങളെ പോലെ പ്രേക്ഷകരും ഇവരുടെ പ്രണയം ആഘോഷമാക്കുകയായിരുന്നു. രണ്ടാം സീസൺ ആരംഭിച്ചപ്പോഴും അടുത്ത പേളി-ശ്രീനീഷ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. സുജോ- സാൻഡ്ര, പ്രദീപ് -രേഷ്മ എന്നിവരെ ചുറ്റിപ്പറ്റി പ്രണയകഥ മുളപ്പൊട്ടിയിരുന്നു. എന്നാൽ ഇവരെയൊക്കെ വെല്ലുന്ന പ്രണയ കഥകളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ പരക്കുന്നത്.

ആദ്യ വൈൽഡ് കാർഡ് എൻട്രി ആയെത്തിയ ദയ അശ്വതി ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ തന്നെ ഡോക്ടർ ര‍ജിത്ത് കുമാറിനോടുള്ള താൽപര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മാഷിനെ തനിക്ക് നല്ല ഇഷ്ടമാണെന്ന് ആദ്യ ദിനം തന്നെ മറ്റുള്ള മത്സരാർഥികളെ സാക്ഷിയാക്കി ദയ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഇത് ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും ദയ കൂടുതൽ രജിത്ത് കുമാറുമായി അടുത്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നു . വീട്ടിൽ ചെറിയ രീതിയിലുള്ള ചർച്ച വിഷയമായപ്പോൾ തന്നെ ഡോക്ടർ ഇവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലെ ഭൂരിഭാഗം പേരും രജിത് കുമാറിന്റെ എതിർ പാളയത്തിലാണ്. താനാണ് എല്ലാവരുടേയും പൊതു ശത്രുവെന്ന് ഡോക്ടർ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹൗസിൽ എല്ലാവരും രജിത് കുമാറിനെതിരെ ആഞ്ഞടിക്കുമ്പോൾ ദയ മാത്രം പിന്തുണച്ച് കൂടെ നിൽക്കാറുണ്ട് . കൂടാതെ ഹൗസിൽ നിൽക്കാനുളള തന്ത്രങ്ങളും പെരുമാറാനുള്ള രീതികളും രജിത് കുമാർ ദയയെ ഇടയ്ക്കിടെ ഉപദേശിക്കാറുമുണ്ട്. ദയ- രജിത് കുമാർ വൺവേ പ്രണയത്തെ മറ്റ് അംഗങ്ങൾ പൊലിപ്പിക്കുന്നുണ്ട്. ഇവരെ തരം കിട്ടുമ്പോൾ ട്രോളുകയും ദയയ്ക്ക് ഈ വിഷയത്തിൽ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട് മറ്റ് മത്സരാത്ഥികൾ.

എന്നാൽ കഴിഞ്ഞ ദിവസം രജിത്ത് കുമാർ വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി. വീട്ടിലെ മറ്റു മത്സരാര്‍ഥികളെ അപേക്ഷിച്ച് ദയയ്ക്ക് രജിത്തിനോടുള്ള പ്രത്യേക താത്പര്യം മറ്റ് മത്സരാർത്ഥികളെപോലെ തന്നെ പ്രേക്ഷകരും ശ്രദ്ധിക്കുന്ന കാര്യമാണ് . മുന്‍പ് ഒരു ടീച്ചറെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ട കഥ കഴിഞ്ഞ ദിവസം രജിത് കുമാര്‍ ദയയുമായി പങ്കുവെച്ചിരുന്നു. ഈ കഥയില്‍ നിന്നായിരുന്നു ഇരുവരും തമ്മില്‍ രജിത്തിന്റെ വിവാഹമെന്ന വിഷയത്തിലുള്ള ചര്‍ച്ച വീണ്ടും ആരഭിച്ചത്. എന്നാല്‍ കല്യാണമെന്ന വാക്ക് കേട്ടപ്പോൾ തന്നെ രജിത് അക്ഷമനായി തുടങ്ങി. നീ എന്തിനാണ് എന്നെ കല്യാണം കഴിപ്പിക്കണമെന്ന് വാശി പിടിക്കുന്നത്" എന്നായിരുന്നു രജിത്തിന്റെ ചോദ്യം. 'ഉര്‍വശി, മേനക രംഭമാര്‍ വന്നാലും എന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ പറ്റില്ല. പിന്നെയല്ലേ നീ' എന്നായിരുന്നു രജിത് കുമാറിന്റെ ഡയലോഗ്. എന്നാൽ ഈ കമൻറ്റും ചിരിച്ചു തള്ളിയതല്ലാതെ ദയ മറുത്തൊന്നും പറഞ്ഞില്ല. മാത്രമല്ല വീണ്ടും രജിത്തിനോട് വിവാഹക്കാര്യം സംസാരിക്കുന്നത് തുടരുകയും ചെയ്തു.

നിന്റെ കൂടെ കുട്ടിക്കളി കളിക്കുന്നത് ഞാന്‍ പുറത്തു പോയാലും ഈ വിട്ടില്‍ നീ തുടരാന്‍ വേണ്ടിയാണെന്ന് രജിത് കുമാര്‍ ദയയോട് പറഞ്ഞു. എന്നാല്‍ ഇതിനെ ദയ പാടെ എതിര്‍ത്തു. താന്‍ സ്വയം കളിച്ചു മുന്നേറിയതാണെന്നും ടാസ്‌കില്‍ 16-ാ സ്ഥാനം തെരഞ്ഞെടുത്തത് ഉള്‍പ്പെടെ സ്വന്തം നിലപാടാണെന്നും ദയ തിരിച്ചടിച്ചു. മോണിങ് ടാസ്‌കില്‍ ദയയോടൊപ്പം ഗുസ്തി പിടിക്കാന്‍ വന്നതടക്കമുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രജിത്തിന്റെ മറുപടി. എന്നാല്‍ ദയ വീണ്ടും വിവാഹക്കാര്യം എടുത്തിട്ടതോടെ രജിത്ത് കുമാർ വീണ്ടും ചൂടാവുകയായിരുന്നു.

തുടര്‍ന്നാണ് ദയ തനിക്കൊപ്പം നില്‍ക്കുന്നത് താന്‍ അത് അനുവദിക്കുന്നതുകൊണ്ടല്ലേയെന്ന് രജിത് ചോദിച്ചത്. 'ഞാന്‍ നിന്നെ പിണക്കി, അകറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ നീ എന്റെ പിറകെ നടക്കുമോ? ഇല്ല. നിനക്ക് കാണണോ ഞാന്‍ നിന്നെ പിണക്കി അകറ്റിനിര്‍ത്തുന്ന കാഴ്ച? ഇപ്പൊ ജസ്ല അകന്ന് നില്‍ക്കുന്നത് കണ്ടോ. ഇനി ജസ്ലയെ ഞാനെന്റെ വട്ടത്തിനകത്ത് പ്രവേശിപ്പിക്കില്ല', രജിത് പറഞ്ഞു. ക്ഷമയും മുന്‍കോപവുമടക്കം സ്വഭാവത്തിലെ ചില കാര്യങ്ങള്‍ മാറ്റിയാല്‍ ദയ മെച്ചപ്പെടുമെന്നും ദയവുചെയ്ത് താന്‍ കല്യാണം കഴിക്കാതെ ശ്വാസം മുട്ടിക്കഴിയുന്ന ആളാണെന്ന് കഥയുണ്ടാക്കരുതെന്നും രജിത് ദയയോട് പറഞ്ഞു.

ഒടുവില്‍ രജിത് കുമാര്‍ ദയയ്ക്ക് അന്ത്യശാസനം നല്‍കി. ജസ്ലയെ അകറ്റി നിര്‍ത്തിയതു പോലെ നിന്നെയും അകറ്റി നിര്‍ത്തണോ എന്നായിരുന്നു രജിത്തിന്റെ ചോദ്യം. വേണ്ടെങ്കില്‍ മേലില്‍ വിവാഹക്കാര്യം മിണ്ടരുതെന്ന് രജിത്. ഫ്രണ്ട്ഷിപ്പില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ താന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് കഥയുണ്ടാക്കരുതെന്നും രജിത് ദയയ്ക്ക് മുന്നറിയിപ്പ് നല്‍കി. ബിഗ് ബോസ് ഷോ കഴിഞ്ഞാല്‍ രണ്ട് പേരും രണ്ട് വഴിയ്ക്ക് പോകുമെന്നായിരുന്നു രജിത്തിന്റെ നിര്‍ദ്ദേശം . പക്ഷെ, താന്‍ വഴി മാറി പോയാലും അടുത്ത ബസില്‍ കേറി രജിത്തിന്റെ വഴിയെ വരുമെന്നായി ദയ.

തനിക്ക് അന്തസ്സോടെ മരിക്കണമെന്നും അമ്മയ്ക്ക് പേരുദോഷം ഉണ്ടാക്കാന്‍ വയ്യെന്നും പറഞ്ഞ് രജിത് സംഭാഷണം അവസാനിപ്പിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ദയയുടെ പ്രവൃത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (3 minutes ago)

ശബരിമല നട തുറന്നു...  (31 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (47 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (55 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends