Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്റെ കുഞ്ഞാണെ സത്യം, ഞാൻ ഈ ഷോ ക്വിറ്റ് ചെയ്യും"... ബിഗ് ബോസിനെ വെല്ലുവിളിച്ച് ആര്യ..രജിത്ത് കുമാറിന്റേത് നിയമം ലംഘിച്ചുള്ള വിജയം....സത്യാവസ്ഥ തെളിയിച്ചില്ലെങ്കിൽ താനിനി ഒരു മത്സരത്തിലും പങ്കെടുക്കില്ല ; കടുത്ത നിലപാടുമായി ആര്യ

07 MARCH 2020 11:30 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മത്സാർത്ഥികൾ വാശിയോടെ ഉറ്റുനോക്കുന്ന ടാസ്‌ക്കാണ് ഓരോ ആഴ്ച്ചയിലേയും ക്യാപ്റ്റൻസി ടാസ്ക്കുകൾ. ക്യാപ്റ്റന് ആ ആഴ്ച്ചയിലെ എലിമിനേഷനിൽ നിന്നും രക്ഷനേടാം എന്നതാണ് ക്യാപ്റ്റൻസി ടാസ്ക്കിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ മത്സരാർത്ഥികൾ വളരെ വാശിയോടെയാണ് ക്യാപ്റ്റൻ നോമിനേഷനിൽ ഉൾപ്പെടാൻ ശ്രമിക്കുന്നതും ടാസ്ക്കിൽ മത്സരിക്കുന്നതും. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റൻസി ടാസ്ക്ക് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾക്കാണ് വഴിതെളിച്ചത്. അക്കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ഞെട്ടിച്ചത് ബിഗ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായ ആര്യയുടെ പ്രഖ്യാപനം ആയിരുന്നു.

അതീവദുഷ്‌കരമായ ഒരു ടാസ്‌കാണ് പത്താം ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കാനായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നല്‍കിയത്. 'മടിയന്‍ മല ചുമക്കും' എന്നായിരുന്നു ടാസ്‌കിന്റെ പേര്.
പത്താം ആഴ്ചയില്‍ നിങ്ങളെ നയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മൂന്ന് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത് . ആര്യയുടെയും രജിത് കുമാറിന്റെയും രഘുവിന്റെയും ഒപ്പം ഷാജിയുടെയും പേരായിരുന്നുഉയർന്നുവന്നത് . കൂടുതല്‍ പേരും കൈയുയര്‍ത്തി വോട്ടു ചെയ്ത മൂന്നു പേരും ക്യാപ്റ്റന്‍സി ടാസ്‌കിലേയ്ക്ക് മത്സരിക്കുമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേർ പിന്തുണച്ച രജിത് കുമാര്‍, രഘു, ആര്യ എന്നിവരെ ക്യാപ്റ്റൻസി മത്സരാര്‍ഥികളായി തെരഞ്ഞെടുത്തു. ഇവരെ പിന്തുണയ്ക്കുന്നത് ആരെല്ലാമാണെന്ന് ചോദിച്ച ബിഗ് ബോസ് പിന്തുണയ്ക്കുന്നവരോട് അതതു മത്സരാര്‍ഥികള്‍ക്ക് സമീപം വന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അമൃത - അഭിരാമിയും സുജോയും പിന്തുണച്ചത് രജിത്തിനെ ആയിരുന്നു . രഘുവിനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത് രേഷ്മയും സാന്‍ഡ്രയും മാത്രമായിരുന്നു. ഫുക്രു, വീണ, ഷാജി, എലീന, ദയ എന്നിവര്‍ ആര്യയെ പിന്തുണക്കാനും മുന്നോട്ട് വന്നു. തുടർന്നായിരുന്നു മത്സരാർത്ഥികൾക്ക് വമ്പൻ പണിതന്നെ കൊടുത്ത ടാസ്ക്കിന്റെ നിർദേശം എത്തിയത്.

മത്സരാര്‍ഥികള്‍ അവർ പിന്തുണയ്ക്കുന്ന വ്യക്തിയെ ചുമന്നു കൊണ്ട് ഫിനിഷിങ് ലൈന്‍ വരെ നടക്കുകയാണ് വേണ്ടത്. മത്സരം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമുള്ള മഞ്ഞ വരകള്‍ക്ക് പുറമെ ട്രാക്കില്‍ ഇടയ്ക്കിടയക്കും ഏതാനും മഞ്ഞ വരകള്‍ വരച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം കേള്‍ക്കുമ്പോള്‍ നടന്നു തുടങ്ങാനും സംഗീതം നില്‍ക്കുമ്പോള്‍ അടുത്ത മഞ്ഞ വരയില്‍ നിലയുറപ്പിക്കാനുമാണ് നിര്‍ദ്ദേശം. വീണ്ടും സംഗീതം കേട്ടുതുടങ്ങുമ്പോള്‍ നടന്നു തുടങ്ങാം. ഇത്തരത്തില്‍ ആദ്യം ഫിനിഷ് ചെയ്യുന്ന മത്സരാര്‍ഥിയ്ക്കാണ് ക്യാപ്റ്റന്‍ പദവി ലഭിക്കുക. എന്നാല്‍ മത്സരത്തിനിടയില്‍ ഒരിക്കല്‍ പോലും മത്സാര്‍ഥിയുടെ ഒരു ശരീരഭാഗവും നിലത്തു സ്പര്‍ശിക്കാന്‍ പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ മത്സരത്തില്‍ നിന്നു പുറത്താകുകായും ചെയ്യും.

വീട്ടിലെ ജിമ്മനായ സുജോയാണ് രജിത്തിനെ എടുത്തത്. അമൃതയും അഭിരാമിയും സഹായിക്കാൻ ഒപ്പം കൂടി . അടുത്ത മത്സരാര്‍ഥിയായ ആര്യയെ ഫുക്രു എടുത്തുയര്‍ത്തിയപ്പോള്‍ എലീനയും വീണയും ഷാജിയും ഒപ്പം കൂടി. രണ്ടു പേര്‍ മാത്രം പിന്തുണയ്ക്കാനുണ്ടായിരുന്ന രഘുവിന്റെ ടീമായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. രഘുവിനെ എടുത്തുയര്‍ത്തിയ രേഷ്മയ്ക്കും സാന്‍ഡ്രയ്ക്കും അധികം നേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. രഘുവിനെ താഴെയിറക്കിയ ഇരുവരും മത്സരത്തില്‍ നിന്നു പിന്‍മാറുന്നതായി അറിയിച്ചു. തുടര്‍ന്ന് വിധികര്‍ത്താക്കളുടെ റോളായിരുന്നു ബിഗ് ബോസ് മൂവര്‍ക്കും നല്‍കിയത്. തുടര്‍ന്ന് മത്സരം ആരംഭിച്ചു. മത്സാര്‍ഥികളെ സഹായികള്‍ എടുത്തുര്‍ത്തിയെങ്കിലും ഏറെ വൈകിയായിരുന്നു മുന്നോട്ടു പോകാനുള്ള പശ്ചാത്തല സംഗീതം കേട്ടത്. രജിത്തിന്റെ ടീമും ആര്യയുടെ ടീമും ഒരുപോലെയാണ് മുന്നേറിയത്.

ഏറ്റവും അവസാനമായി പശ്ചാത്തലസംഗീതം കേട്ടപ്പോള്‍ ഇരുടീമുകളും ഏതാണ്ട് ഒരേ സമയത്ത് ഫിനിഷിങ് ലൈനില്‍ സ്പര്‍ശിച്ചിരുന്നു . തുടര്‍ന്ന് രജിത്തിനെ സുജോ താഴെയിറക്കിയെങ്കിലും ആര്യയെ താഴെയിറക്കാന്‍ ഫുക്രു തയ്യാറായില്ല. വലിയ തര്‍ക്കത്തിനാണ് ബിഗ് ബോസ് വീട് പിന്നീട് സാക്ഷ്യം വഹിച്ചത്. മത്സരം തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ പൊസിഷൻ മാറ്റാൻ പാടില്ല എന്നതാണ് ടാസ്ക്കിന്റെ നിയമാവലിയിൽ പറയുന്നതെന്നും തങ്ങൾ പൊസിഷൻ മാറിയിട്ടില്ല എന്നും ആര്യയും ആര്യയെ പിന്തുണച്ചവരും വാദിച്ചു. എന്നാൽ ആദ്യം മഞ്ഞവര കടന്നത് തങ്ങളാണെന്ന് രജിത്ത് കുമാറും വാദിച്ചു. തുടർന്ന് ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വായിച്ച ആര്യ രജിത് കുമാര്‍ നിയമം ലംഘിച്ചാണ് മത്സരിക്കുന്നതെന്ന് വാദിച്ചു. ഫോട്ടോഫിനിഷാണ് നടന്നതെന്നും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

പക്ഷെ വിധികര്‍ത്താക്കളായ രഘുവിനോടും സാന്‍ഡ്രയോടും രേഷ്മയോടും അഭിപ്രായം ആരായുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. രഘുവും സാന്‍ഡ്രയും രജിത്തിനെ പിന്തുണച്ചപ്പോള്‍ രേഷ്മ ആര്യയെയായിരുന്നു പിന്തുണച്ചത്. ഒടുവില്‍ ഭൂരിപക്ഷ തീരുമാനം മാനിച്ച് രജിത്തിനെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാല്‍ രജിത് നിയമം ലംഘിച്ചെന്ന വാദത്തില്‍ ഉറച്ചു നിന്ന ആര്യ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. വരുന്ന ശനിയാഴ്ച ഇക്കാര്യത്തിലെ സത്യാവസ്ഥ പരിശോധിച്ചില്ലെങ്കില്‍ താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്ന് ആര്യ പ്രഖ്യാപിച്ചു. തന്റെ കുഞ്ഞാണ് സത്യം എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ താന്‍ ഇനി വരുന്ന മത്സരങ്ങളില്‍ സഹകരിക്കില്ലെന്നും ആര്യ പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends