Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജിത്ത് ആർമിയിൽ സിനിമ താരങ്ങളും...പുറത്താക്കലിനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി രംഗത്ത്.... വേറെ ലെവൽ കളി കൈവിട്ട കളിയാകുന്നു

15 MARCH 2020 11:54 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായ ഡോ.രജിത്ത് കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ അമ്പരപ്പിലാണ് പ്രേക്ഷകലോകം. രജിത്ത് കുമാറിനെ പുറത്താക്കിയതിൽ കടുത്ത പ്രതിഷേധങ്ങളാണ് ബിഗ് ബോസ്സിനെതിരെയും ചാനലിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്നത്. കടുത്ത ഭാഷയിലെ വിമർശനങ്ങൾ മോഹൻ ലാലിനെതിരെയും ശക്തമാകുകയാണ്. പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഊഹാപോഹങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അന്ത്യം കുറിച്ച് ഒടുവിൽ ആ അമ്പരപ്പിക്കുന്ന തീരുമാനംഎത്തുകയായിരുന്നു. രജിത്ത് കുമാറിന്റെ പുറത്താക്കലിൽ പ്രതിഷേധമറിയിച്ച് സിനിമ ലോകത്തുള്ളവരും രംഗത്തുവന്നിരിക്കുകയാണ്.

കണ്ണിൽ മുളക്‌തേച്ച സംഭവുമായി ബന്ധപ്പെട്ട് ക്ഷമിക്കുന്നതല്ലാതെ രജിത്ത് കുമാർ വീണ്ടും ഹൗസിൽ എത്തുന്നതിനോട് യോജിപ്പില്ലെന്ന രേഷ്മയുടെ നിലപാടാണ് രജിത്ത് കുമാറിന്റെ പുറത്താക്കലിലേക്ക് വഴിതെളിച്ചത്. മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവര്‍ അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയാണ് ചെയ്തത്. ഹൗസിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം രജിത്ത് കുമാർ പറഞ്ഞെന്ന് മോഹന്‍ലാല്‍ രേഷ്മയെ അറിയിച്ചിരുന്നു.. ഇക്കാര്യത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്‍റെ ചോദ്യത്തിന് പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ ഉറച്ചു നിൽക്കുകയായിരുന്നു. താരത്തിന്റെ പുറത്താക്കലിൽ പ്രതിഷേധിച്ച് സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം അടക്കമുള്ളവര്‍ രജിത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് രജിത്തിനെ പുറത്താക്കിയതില്‍ നീതി ഇല്ലെന്ന് പണ്ഡിറ്റ് സൂചിപ്പിച്ചത്. അവസാനം വരെ നിന്നിരുന്നെങ്കില്‍ വിജയിച്ച് കപ്പ് സ്വന്തമാക്കുന്നത് അദ്ദേഹമാണെന്ന് ഷിയാസും വെളിപ്പെടുത്തി.

ഡോ. രജിത് സാര്‍ പരിപാടിയില്‍ നിന്നും ഔട്ടായതില്‍ വിഷമം ഉണ്ടെന്നും ഇത്തവണത്തെ വിന്നര്‍ ആകുമെന്നും ഫ്‌ളാറ്റ് അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയതെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പറഞ്ഞു . രജിത്തിനെ പരിക്കേൽപ്പിച്ചവരെ ടാസ്ക്കിന്റെ ഭാഗമെന്ന് പറഞ്ഞു വെറുതെ വിട്ടെന്നും എന്നാൽ സാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള്‍ ഉടനെ പറഞ്ഞ് വിട്ടു എന്നും പണ്ഡിറ്റ് ആരോപിച്ചു. ടാസ്‌കിന്റെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സാറിനു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഒര്‍ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീര്‍പ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല മാത്രമല്ല അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോര്‍ട്ട് ആണെന്നും ഒരേ ഒരു രാജാവ് രജിത് സാര്‍ ആണെന്നും പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

മുൻപും രജിത് കുമാറിന് പിന്തുണ നല്‍കിയിട്ടുള്ള മുന്‍ബിഗ് ബോസ് താരം ഷിയാസും ഈ പുറത്താക്കലിനെ കുറിച്ച് പ്രതികരിച്ചു. ജനത്തിന്റെ മനസില്‍ ഇന്നും വിജയം നേടിയ ആള്‍ രജിത്ത് കുമാർ തന്നെയാണെന്നും ഷോയില്‍ നിന്നിരുന്നു എങ്കില്‍ കപ്പ് ഈ സാറിന് തന്നെയാണ് എന്നത് ഉറപ്പാണ് എന്നും ഷിയാസ് പറഞ്ഞു . രാജ്യം നഷ്ടപ്പെട്ട രാജാവ് എന്നും ജനങ്ങളുടെ മനസിലെ രാജാവ് എന്നുമാണ് ഷിയാസ് പോസ്റ്റ് ചെയ്തത്.

സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം എന്നിവർക്ക് പുറമെ പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഹിമാശങ്കർ, സീരിയൽ സിനിമാ താരം മനോജ് കുമാർ എന്നിവർ അടക്കമുള്ളവര്‍ രജിത്തിന് പിന്തുണ നല്‍കി രംഗത്തുവന്നു.എന്നും ബിഗ്‌ബോസിൽ ഒറ്റ രാജാവ് മാത്രമാണ് അത് രജിത് ആണെന്ന് പേളി മാണിയും ശ്രീനിഷും പറയുന്നു. മനോജ്‌കുമാറും ബീന ആന്റണിയും മകനും കുടുംബസമേതം ഇരുന്നു ഷോ കണ്ട ശേഷമാണ് ലൈവ് വീഡിയോയുമായി രംഗത്തെത്തിയത്. ബിഗ് ബോസ്സിലെ അപ്രതീക്ഷിത സംഭവങ്ങളും തുടർന്നുള്ള രജിത്ത് കുമാറിന്റെ പുറത്താകലും പ്രേക്ഷകരിലും വലിയ ആഘാതമാണ് വരുത്തിയിരിക്കുന്നത്. രജിത്ത് കുമാർ ഇല്ലാത്ത ബിഗ് ബോസ് ഇനി കാണില്ലെന്ന നിലാപാടിലാണ് ആരാധകരിൽ ഒട്ടുമിക്കവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends