Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്രയും പ്രതിസന്ധിയിൽ നിന്ന് രജിത് കുമാർ അകത്തേക്ക് ഇനി വരേണ്ട എന്ന് തീരുമാനമെടുത്ത രേഷ്മയോട് എനിക്ക് ബഹുമാനം തന്നെയാണ്...അയാൾ ചെയ്തത് കരുതിക്കൂട്ടി...രജിത്തിനെതിരെ രേഷ്മയുടെ 'അമ്മ രംഗത്ത്

15 MARCH 2020 01:56 PM IST
മലയാളി വാര്‍ത്ത

വളരെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് ഹൗസിൽ നടന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളായ, ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള ഡോ.രജിത്ത് കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ആണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. രജിത്ത് കുമാറിന്റെ പുറത്താകലിന് കാരണമായത് ടാസ്ക്കിനിടെ രജിത്ത് കുമാറിന് സംഭവിച്ച തെറ്റും. എന്നാലത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. രജിത്തിന്‌ പിന്തുണയുമായി നിരവധി ആരാധകരും സിനിമ താരങ്ങളടക്കമുള്ളവരും രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ രേഷ്മയുടെ തീരുമാനത്തിൽ അഭിമാനമുണ്ടെന്ന വെളിപ്പടുത്തലുമായി രേഷ്മയുടെ അമ്മ രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻ ലാലിൻറെ നിർദേശമനുസരിച്ച് രജിത്ത് കുമാർ രേഷ്മയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. തുടർന്ന് മാതാപിതാക്കളോടും രജിത്ത് തന്റെ തെറ്റിന് മാപ്പ് ചോദിച്ചിരുന്നു.രജിത്തിന്റെ ക്ഷമാപണം സ്വീകരിച്ച രേഷ്മയുടെ അച്ഛൻ ഇനി തുടർന്നടപടിയൊന്നും വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ രേഷ്മയുടെ അമ്മ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് രജിത്ത് കുമാറിനെ പുറത്താക്കിയ രേഷ്മയുടെ നടപടിയെ ശെരിവെച്ചു രേഷ്മയുടെ അമ്മ രംഗത്തുവന്നിരിക്കുന്നത്.

മകളുടെ നടപടിയെ ന്യായീകരിച്ച് എട്ടു കാര്യങ്ങളാണ് രേഷ്മയുടെ അമ്മ വെളിപ്പെടുത്തുന്നത്. രേഷ്മയുടെ അമ്മ എന്ന നിലയിൽ അഭിമാനത്തോടെയാണ് താനിന്ന് നിൽക്കുന്നത്. കാരണം രേഷ്മ ഇന്ന് ബിഗ് ബോസിൽ രജിത് കുമാറിനെ പുറത്താക്കാൻ എടുത്ത തീരുമാനമാണ് ശരി. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത് തനിക്ക് തോന്നിയത് ഇക്കാരണങ്ങൾ കൊണ്ടാണ്. തുടർന്ന് തന്റെ വാക്കുകളെ പിന്തുണക്കുന്ന കാരണങ്ങൾ നിരത്തുകയും ചെയ്യുകയാണ്‌രേഷ്മയുടെ അമ്മ.

രജിത് കുമാർ ഇത് അറിയാതെ ചെയ്തതല്ല. അയാൾ പ്ലാൻഡ് ആയിരുന്നു. ഇന്നലെ ലാലേട്ടനോട് പറഞ്ഞത് പാഷാണം ഷാജിയുടെ അല്ലെങ്കിൽ രഘുവിന്‍റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ്. ആരുടെയെങ്കിലും കണ്ണിൽ മുളക് തേക്കുക എന്ന ലക്ഷ്യത്തോടെ രജിത് കുമാർ മുളക് കയ്യിൽ കരുതിയിരുന്നു.ഇതായിരുന്നു രേഷ്മയുടെ 'അമ്മ പറഞ്ഞ ഒന്നാമത്തെ കാരണം. എന്നാൽ രജിത്ത് കുമാർ തന്റെ ബാഗിൽ മുളകിനോടൊപ്പം ബീറ്റ് റൂട്ട്, ബലൂൺ എന്നിവയും ബാഗിൽ കരുതിയിരുന്നു. മാത്രമല്ല രേഷ്മയെ രജിത്ത് ടാർഗറ്റ് ചെയ്തിരുന്നില്ല എന്നതിന് തെളിവനു രാജിത്തും ഷാജിയും രഘുവും ചേർന്ന് ടാസ്ക്കിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ച കാര്യങ്ങൾ.

എപ്പിസോഡിൽ രജിത് കുമാർ തന്നെ ഒരിക്കൽ പറയുന്നുണ്ട്, രേഷ്മക്കിവിടെ ഒരേയൊരു ശത്രുവേയുള്ളു, അത് താനാണ് എന്ന്. ഇതിൽ നിന്നും രജിത് കുമാറിന് രേഷ്മയോട് ശത്രുതയുണ്ടായിരുന്നു എന്നത് വ്യക്തം. കല്യാണത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും രജിത് കുമാറും രേഷ്മയും തമ്മിൽ നടന്ന സംസാരം മുതലാണ് രജിത് കുമാറിന് രേഷ്മയോട് ശത്രുത തുടങ്ങിയത്. പിന്നീട് പ്രദീപിനെ ചേർത്ത് കള്ളം പറയുന്നത് വരെ അത് എത്തി. അവൾക്ക് വക തിരിവില്ലെന്നും മുൻ കോപമാണെന്നും ഒക്കെ അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു.എന്നാൽ ഇക്കാര്യങ്ങളൊക്കെ തുടർന്നുള്ള എപ്പിസോഡുകളിൽ വ്യക്തമായിരുന്നു. കാൾ സെന്റർ ടാസ്ക്കിൽ മറ്റുള്ളവരുടെ കൂടി നിർദേശത്തെ തുടർന്നാണ് രജിത്ത് രേഷ്മയെ പ്രദീപുമായി ചേർത്ത് സംസാരിച്ചത്. മാത്രമല്ല തുടർന്നുള്ള എപ്പിസോഡുകളിൽ രജിത്തും രേഷ്മയും രമ്യതയിലായിരുന്നു.

രജിത് കുമാറിന് ഇപ്പോഴും കുറ്റബോധമില്ല. അദ്ദേഹം ഇപ്പോഴും പറയുന്നത് നല്ലവനായ, സത്യസന്ധനായ താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ആ ടാസ്ക്കിലെ വിദ്യാർത്ഥി ചെയ്തുവെന്ന്. അതെങ്ങനെ ശരിയാവും എന്നും രേഷ്മയുടെ 'അമ്മ ചോദിക്കുന്നു. എന്നാൽ രജിത്തിനെതിരെ സംസാരിച്ച രഘുവും അവതാരകനായ മോഹൻ ലാലും രജിത്ത് വളരെ സത്യസന്ധമായി സംസാരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രജിത്തിനെ എപ്പോഴും വിമർശിക്കുന്ന ആര്യയും പാഷാണം ഷാജിയും പോലും രജിത്തിനെ പിന്തുണക്കുകയാണ് ചെയ്തത്.

രജിത് കുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നിരന്തരം സ്നേഹം, നന്മ, സത്യസന്ധത എന്ന് പറയുകയും കണ്ണിൽ മുളക് തേക്കുകയും ചെയ്യുന്നതും തമ്മിൽ ബന്ധമൊന്നുമില്ലല്ലോ. സഹജീവി സ്നേഹം എന്നത് തൊട്ടു തീണ്ടാത്ത മനുഷ്യർക്ക് എന്ത് പി എച്ച്ഡി ഉണ്ടായിട്ട് എന്ത് കാര്യം എന്നും രേഷ്മയുടെ 'അമ്മ ചോദിക്കുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും വളരെ ഭീകരമായിരുന്നു. എന്തോ ഒരു തകരാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. കുറ്റബോധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത് പക തന്നെയായിരുന്നു. എന്നാൽ താൻ തന്റെ ടാസ്‌ക്കും ക്യാരക്റ്ററും അത്രത്തോളം ബെസ്റ്റ് ആക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് രജിത്തും ആര്യ ഷാജി തുടങ്ങിയവരും മോഹൻ ലാലിനോട് വെളിപ്പെടുത്തിയിരുന്നു.

രേഷ്മക്കിത് സംഭവിച്ചതിനു ശേഷം ബിഗ് ബോസ് വീടിനകത്തുള്ളവരിൽ ഫുക്രു ഒഴികെയുള്ള ആരും രേഷ്മയോട് അനുഭവം പ്രകടിപ്പിച്ചില്ല. ഇന്നലെയും എല്ലാവരും രജിത് കുമാറിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അയാൾക്ക് കിട്ടേണ്ട നീതി, അയാൾക്ക് കൊടുക്കേണ്ട മാപ്പ് എന്നിങ്ങനെ. അത്രയും പ്രതിസന്ധിയിൽ നിന്ന് രജിത് കുമാർ അകത്തേക്ക് ഇനി വരേണ്ട എന്ന് തീരുമാനമെടുത്ത രേഷ്മയോട് എനിക്ക് ബഹുമാനം തന്നെയാണ് എന്നും 'അമ്മ പറയുന്നു.

രേഷ്മക്ക് ബിഗ് ബോസിനകത്തു വച്ച് വന്ന കണ്ണിന്റെ അസുഖം ചെറിയ അസുഖമായിരുന്നില്ല. അവളുടെ കോര്‍ണിയയില്‍ ഒരു പോറൽ വീണിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കണ്ണ് തുറക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. ബിഗ് ബോസിൽ തിരിച്ചു കയറുന്നതിനു മൂന്നു ദിവസം മുൻപാണ് അവൾക്ക് കാഴ്ച പോലും ശരിയായത്. അവളുടെ അസുഖത്തിന്റെ ഭീകരതയും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയും അവൾ രജിത് കുമാറിനോട് തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ കണ്ണിനു സുഖമില്ലാത്ത അവളുടെ കണ്ണിൽ ബോധപൂർവം ഒരു ടാസ്ക്കിന്‍റെ പേരും പറഞ്ഞു മുളക് തേച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും 'അമ്മ പറയുന്നു. എന്നാൽ രജിത്ത് കുമാറിന്റെ മുൻപുള്ള പ്രകടനങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. രജിത്ത് കുമാർ മുൻപൊരിക്കലും മറ്റ് മത്സരാർത്ഥികളെ ശാരീരികമായി ഉപ്രാവായിച്ചിരുന്നില്ല. എന്നാൽ ഫുക്രുവും സുജോയുമൊക്കെ തുടക്കത്തിൽ രജിത്തിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഏതായാലും രജിത്ത് കുമാർ ഹൗസിൽ നിന്നും എന്നന്നേക്കുമായിപ്പുറത്തായിരിക്കുകയാണ്. പുറത്താക്കലിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends