'ഒരിക്കലും അധികം കുട്ടികളെ പ്രസവിക്കരുത്....' മൂത്തമകൾ അഹാനയ്ക്ക് അമ്മ സിന്ധു നൽകിയ ഉപദേശം, ലോക്ക്ഡൗണ്‍ കാലം ഇവര്‍ ആഘോഷമാക്കി താരകുടുംബം

സമൂഹമാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധനേടിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കുറച്ച് ദിവസങ്ങളായി മകളും നടിയുമായ അഹാന കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പല കാര്യങ്ങളും ചർച്ചകൾക്ക് വഴിവയ്ക്കുമായിരുന്നു. അതോടൊപ്പം തന്നെ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ കലാപ്രകടനം കൊണ്ട് ഈ ലോക്ക്ഡൗണ്‍ കാലം ഇവര്‍ ആഘോഷമാക്കിയതിന്റെ തെളിവ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരും കണ്ടതാണ്.
അതേസമയം മൂത്ത മകളായ അഹാനയാണ് സിനിമയില്‍ സജീവമായുള്ളയാള്‍. ഇത്രയും മക്കളുള്ള കുടുംബത്തിലെ ആഘോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്ബോള്‍ വീട്ടില്‍ അത്രയും രസമല്ലേ ജീവിതം എന്ന് കരുതുന്ന പ്രേക്ഷകരോട് അഹാന പറയുന്നത് അമ്മ തനിക്ക് നല്‍കിയ ഉപദേശത്തെ പറ്റിയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഹാന അക്കാര്യം വെളിപ്പെടുത്തുകയായിരുന്നു:
'ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്…'ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്ബോള്‍ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്ബോഴേക്കും അമ്മ തളര്‍ന്ന് പോവും…
'അപ്പോള്‍ അമ്മ എന്റെയടുത്ത് പറയും, ഞാന്‍ നിനക്കൊരു ഉപദേശം തരാം, 'ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട' എന്ന്…'ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ജനിച്ച സമയത്ത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. അമ്മയും അച്ഛനും എവിടെയെങ്കലും പോവുമ്ബോള്‍ കൈ കുഞ്ഞായ ഹന്‍സികയും എടുത്താണ് പോകുന്നത്…
'ഞങ്ങള്‍ മൂന്നിനെയും സ്‌കൂളില്‍ പറഞ്ഞുവിടും. അപ്പോള്‍ അവര്‍ക്ക് ഒരു ചെറുപ്പക്കാരായ ദമ്ബതികളുടെ ഇമേജാണ് ഉണ്ടാവുന്നത്.' അഹാന പറയുന്നു. ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയുടെ സിനിമയിൽ പ്രവേശം ചെയ്യുന്നത്.
https://www.facebook.com/Malayalivartha