ഷൂട്ടിങ്ങിനിടെ നടന്റെ മരണം ഞെട്ടിക്കുന്നത്... നാക്ക് ഉണങ്ങിയെന്നു പറഞ്ഞു വെള്ളം കുടിച്ചു! ഉടൻ തന്നെ കുഴഞ്ഞുവീണെങ്കിലും രക്ഷിക്കാനായി സുഹൃത്തുക്കള്‍ പാഞ്ഞു... യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല! സംഭവം കൊച്ചി മരടിലെ ഷൂട്ടിംഗ് സമയത്ത്...

ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. കൊച്ചിയില്‍ ആയിരുന്നു സംഭവം.
44 വയസായിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് നാല്പത്തിനാലുകാരനായ പ്രഭീഷ് കുഴഞ്ഞുവീണത്.
ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലില്‍ സായിപ്പിന്റെ വേഷത്തില്‍ അഭിനയിക്കുകയിരുന്നു പ്രഭീഷ്.
തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം കുഴഞ്ഞു വീണത്. സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha