ബിക്കിയിൽ റിമ! 'അദ്ഭുതം അദ്ഭുതം... സ്ത്രീകൾക്ക് കാലുകളുണ്ടത്രേ!!' കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ റിമ കല്ലിങ്കൽ; അനശ്വര രാജന് പിന്തുണ നൽകി സദാചാരവാദികളുടെ വായടപ്പിച്ച് റിമ

വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അനശ്വര രാജന് കുറച്ചുദിവസങ്ങളായി അസഭ്യവർഷം നേരിടേണ്ടിവന്നിരുന്നു. പിന്നാലെ പിന്തുണയുമായി റിമ കല്ലിങ്കൽ എത്തിയിരിക്കുകയാണ്. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 'അദ്ഭുതം അദ്ഭുതം... സ്ത്രീകൾക്ക് കാലുകളുണ്ടത്രേ!!' എന്ന അടിക്കുറിപ്പ് നൽകിയാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന രീതിയിൽ റിമ മറുപടി നൽകിയത്.
ഇപ്പോഴിതാ റിമയുടെ മാസ് മറുപടി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനശ്വര രാജന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് ഇതിലും മനോഹരമായി മറുപടി നൽകാനാവില്ലെന്നായിരുന്നു ആരാധകർ. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റ ബോക്സ് നിറഞ്ഞിരുന്നു. അതേസമയം ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം.
എന്നാൽ ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വര മറുപടി നൽകിയത്. ഇതേതുടർന്ന് അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. സ്ത്രീകളുടെ കാലുകൾ കാണുമ്പോൾ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന മറുചോദ്യം ഉയർത്തിയായിരുന്നു താരങ്ങൾ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha