കമലിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംവിധായകൻ; സുരേഷ് ഗോപിയെ വിളിക്കുന്നത് അടിമ ഗോപിയെന്ന്, രാഷ്ട്രീയ വൈരം കലകന്മാരോട് കാണിച്ച് കമാലുദ്ധീന്‍ സിനിമ അക്കാഡമിയിൽ

എറണാകുളത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായതായിരുന്നു. സലിം കുമാര്‍ തന്നെ സംഭവത്തില്‍ ചലച്ചിത്ര അക്കാദമിക്കെതിരേയും മേളയ്‌ക്കെതിരേയും രംഗത്ത് വന്നിരുന്നു. താനൊരു കോണ്‍ഗ്രസുകാരനാണെന്നും ഇതാണ് തന്നെ ഒഴിവാക്കയതിന്റെ കാരണമെന്നുമായിരുന്നു സലിം ആരോപിച്ചത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നിരവധി സിനിമ രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർ രംഗത്ത് വന്നിരുന്നു.
കമലിനെതിരെ പ്രതികരണവുമായി ആലപ്പി അഷറഫ് രംഗത്ത് വന്നിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ അദ്ദേഹം പ്രതികരിച്ചത്. കമലിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് അഷറഫ് പറഞ്ഞത്. ഒരു കലാകാരന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് അഷറഫ് ചോദിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ആലപ്പി അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു:
''കമല്‍ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാര്‍, വ്യക്തി വിരോധത്താല്‍ ഷാജി എന്‍ കരുണ്‍ ഈഗോ കൊണ്ട് സലിം അഹമ്മദ്, കുടാതെ നാഷണല്‍ അവാര്‍ഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി, ( കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ്‌വിളിക്കുന്നത് ) ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ധീന്‍ പൂന്ത് വിളയാടുകയാണ്. ഐഎഫ്എഫ്‌കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ? ഒരു കലാകാരന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്…? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..? ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനഷ്യന്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍, ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.
ഇവിടെ നിങ്ങളോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം സാംസ്‌കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്‍കിയതല്ലന്ന് ഓര്‍ക്കണം. ഏതു രാഷ്ട്രീയ വിശ്വാസക്കാരനായാലും കലാകാരന്മാര്‍ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
ഒരാള്‍ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….?
എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ കേരളം മറക്കില്ല. അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി". എന്നായിരുന്നു അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha