മോഹന്‍ലാല്‍ എന്ന താരത്തെ എന്റെ സിനിമയില്‍ കാണില്ലെന്ന് ലാല്‍ജോസ്

മോഹന്‍ലാല്‍ എന്ന താരത്തെ തന്റെ സിനിമയില്‍ കാണില്ലെന്ന് ലാല്‍ ജോസ്. താരാധിപത്യം മുതലാക്കി ഇതുവരെ സിനിമ ചെയ്തിട്ടില്ല. ഇനി ചെയ്യില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. സിനിമ സംവിധാനം ചെയ്യുന്നതിനായി ആശിര്‍നവാദ് സിനിമാസില്‍ നിന്നും ലാലു അഡ്വാന്‍സും വാങ്ങി. മോഹന്‍ലാലും ലാല്‍ ജോസും തമ്മില്‍ ഒരു ശീതയുദ്ധമുണ്ടെന്ന ഗോസിപ്പുകള്‍ക്കിടെയാണ് ലാലും ലാലുവും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്നത്.
ലാലിന് വേണ്ടി മാത്രമായി ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതാണെന്ന തരത്തില്‍ പലരും കഥകള്‍ മെനഞ്ഞിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിന് വേണ്ടി താനൊരു കഥാപാത്രത്തെ ഉണ്ടാക്കില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു. തന്റെ സ്‌ക്രിപ്റ്റിന് അദ്ദേഹം വളരെ യോജിക്കും എന്ന് തോന്നിയപ്പോഴാണ് ലാലിനെ സമീപിച്ചതെന്നും ലാലിനല്ലാതെ മറ്റൊരാള്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്നും ലാല്‍ ജോസ് വ്യക്തമാക്കി. തനിക്ക് ഒരു സംവിധായകനാകാനുള്ള പ്രചോദനം ആരാണ് നല്‍കിയതെന്ന് ചോദിച്ചാല്‍ ലാല്‍ ജോസ് ആദ്യം പറയുന്ന പേര് മമ്മൂട്ടിയുടേതായിരിക്കും.
സംവിധായകനെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് മമ്മൂട്ടിയാണെന്ന് ലാല്‍ ജോസ് പറഞ്ഞു. അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്, എത്രയും പെട്ടന്ന് ലാലു ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞത്. നായക വേഷം താന്‍ ചെയ്യാമെന്ന ഓഫറും മമ്മൂട്ടി മുന്നോട്ട് വച്ചു. ആദ്യ ആ ഓഫര്‍ നിരസിച്ചെങ്കിലും പിന്നീട് മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ലാല്‍ ജോസിന്റെ അരങ്ങേറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha