വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ റിസബാവ അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്... കഴിഞ്ഞ ഒരാഴ്ചയായി ജീവൻ നിലനിർത്തിയത് വെന്റിലേറ്റര്‍ സഹായത്തോടെ:- താരത്തെ അവസാനമായി കാണാൻ ആശുപത്രിയിൽ താരങ്ങൾ

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ റിസബാവ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു.
പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അവസാന ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലൂടെ അദ്ദേഹം കടന്നു പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റ ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം തോപ്പുംപടി സ്വദേശിയായിരുന്നു. അനവധി സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി.
1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. നൂറിൽ അധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. സിനിമയിൽ എത്തിയത് നാടക ലോകത്ത് നിന്നായിരുന്നു. ഡബ്ബിങ് രംഗത്തും അദ്ദേഹം സജീവമായിരുന്നു.
https://www.facebook.com/Malayalivartha