നടൻ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, കുപ്പി ഇനി ജയപ്രിയയ്ക്ക് സ്വന്തം

അനന്ദം എന്ന സിനിമയിൽ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടൻ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരെയാണ് വിവാഹം കഴിക്കുന്നത്.ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വിശാഖ് ചങ്ക്‌സ്, പുത്തൻപണം, മാച്ച് ബോക്‌സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ സുഹൃത്തുക്കളും നിരവധി ആരാധകരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ വിശാഖിന്റെ നവവധുവിനെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
‘അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു വിശാഖിന്റെ പോസ്റ്റ്.
https://www.facebook.com/Malayalivartha