Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

"നാട്ടിലെ വലിയ ഉസ്താത് ടി വി ഉള്ള വീട്ടിലെ കുട്ടികളെ മദ്രസ പഠനത്തിന് ഇരുത്തില്ല എന്ന് പറഞ്ഞതുകൊണ്ട് അവളുടെ ഉപ്പയും ടിവി വാങ്ങിയില്ല"; പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന നോവൽ ; പ്രണയം തേടി , പതിനാറാം അധ്യായം!

24 NOVEMBER 2021 04:50 PM IST
മലയാളി വാര്‍ത്ത

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനഞ്ചാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം. കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച,

സന മുറ്റത്തിറങ്ങി നക്ഷത്രങ്ങൾ നോക്കി ഇരിക്കുകയാണ് . ഓരോ നക്ഷത്രങ്ങളെയും ചേർത്ത് അവൾ പടം വരയ്ക്കാൻ തുടങ്ങി. അപ്പോഴാണ് അവൾ ആ രൂപം കണ്ടത്.... അവളുടെ ചുണ്ട് വിടർന്നു... സനയുടെ വിടർന്ന ചുണ്ടിൽ ചിരി തൂകി.

അവൾക്ക് ഉണ്ടായ ഉത്സാഹം റസിയമ്മയെ വിളിച്ചുകാണിക്കാനായി അവൾ ഓടി.

"റസിയമ്മാ.... വേഗം വന്നേ... ഇതൊന്നു നോക്കിയേ... "

സനയുടെ ശബ്ദം കേട്ട് റസിയമ്മ, " എന്താ എന്തുപറ്റി... എന്ന് ചോദിച്ചുകൊണ്ട് " പേടിയോടെ ഓടിയെത്തി...

ദേ ആകാശത്തേക്ക് നോക്കിയേ.. വേട്ടക്കാരൻ.. എനിക്ക് പഠിക്കാനുള്ളതാണ്. ഓറിയോൺ സ്റ്റാറിനെ കുറിച്ച്. അത് ദേ കാണാം ."അവളുടെ അത്ഭുതം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് .

" ഹോ ഈ കൊച്ച്.. മനുഷ്യന്റെ ജീവൻ പോയി.... നിനക്ക് എന്താ വട്ടാണോ പെണ്ണെ... രാത്രി ആകാശത്തുനോക്കി ഇരിക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. കയറിയെ അകത്തേക്ക്..പോ.."

റസിയമ്മയിൽ നിന്നും അവൾ ആഗ്രഹിച്ച മറുപടി ആയിരുന്നില്ല കിട്ടിയത്. അവൾ അകത്തേക്ക് കയറിയെങ്കിലും റസിയമ്മയുടെ കണ്ണുവെട്ടിച്ച് സന വീണ്ടും പുറത്തിറങ്ങി.

"എങ്ങനെയാ ഇതിനെ സൂക്ഷിച്ചുവെക്കുക. ഇന്നിനി പോയാൽ പിന്നെ എപ്പോഴെങ്കിലും കാണുമോ? എത്ര ശരിയാണ്... ദേ ഇങ്ങനെ വരച്ചുവെക്കണം അപ്പോൾ അത് വേട്ടക്കാരൻ ആകും. ആഹ് അതെ വരച്ചുവെക്കാം.. വേഗം അവൾ അകത്തുകയറി ഒരു പേപ്പറും പേനയും കൊണ്ടുവന്നു അതുപോലെ ഒരു പടം വരച്ചു വച്ചു.

" ആരോടും പറയേണ്ട... ആരും ഇതൊന്നും വിശ്വസിക്കില്ല.. ആശയോട് നാളെ പറയാം , അവൾ കേൾക്കും.. ഉറപ്പാണ്... "

അങ്ങനെ അവൾ അകത്തേക്ക് കയറി...

 

 

 

മുറിയിൽ കയറി അവൾ വരച്ച പേപ്പർ ഒപ്പം വച്ച് കിടന്നു.

ഓണത്തിന്റെ നിറങ്ങളും മങ്ങിത്തുടങ്ങി. അടുത്ത ക്ലാസ് ആരംഭിച്ചു. വിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മകൾ വീണ്ടും അവളിൽ നിന്നും അകന്നു.

ആശയും സനയും തമ്മിലുള്ള സൗഹൃദം നാൾക്കുനാൾ ദൃഢമായി വന്നു. മരണത്തിനല്ലാതെ ആ ബന്ധത്തെ പിരിക്കാൻ സാധിക്കില്ല എന്ന് അവർ വിശ്വസിച്ചു.

ഇതിനിടയിൽ പരീക്ഷയുടെ ചൂട് കൂടിക്കൂടി വരുന്നുണ്ടായിരുന്നു . ആശ പഠിക്കാൻ നല്ല മടിച്ചിയാണ്. എങ്കിലും സന അവളെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് ആ പ്രശ്നത്തിനൊക്കെ പരിഹാരം കണ്ടു. പക്ഷെ ആശയുടെ ഒരു പ്രശ്നം അവിടെ നിലനിൽക്കുന്നുണ്ട്.

"ദത്തൻ ചേട്ടൻ "

വഴിയിൽ വച്ചൊക്കെ കാണുകയും ചിരിക്കുകയും ചെയ്യുമെങ്കിലും അവർ പരസ്പരം മിണ്ടിയില്ല. സന ആ ബന്ധത്തെ പറ്റാവുന്നപോലെയൊക്കെ എതിർത്തു. എന്തിനാണ് എതിർക്കുന്നതെന്ന് സനയ്ക്കും അറിയില്ല. പ്രണയമെന്നത് കയ്യെത്തിപ്പിടിക്കാൻ സാധിക്കുന്ന അകലെയുള്ളതല്ല എന്ന ബോധ്യമായിരിക്കാം സനയെ കൊണ്ട് അത്തരത്തിൽ ചിന്തിപ്പിച്ചത്.

ദിവസങ്ങൾ പലതും ഒരുപോലെ കടന്നുപോയി. രാവിലെ സ്‌കൂൾ പിന്നെ ട്യൂഷൻ ക്ലാസ് രാത്രികൾ പുസ്തകങ്ങളും.അതിനു ശേഷം സനയുടെ മാത്രമായ ഒരു ലോകം. അവൾ അവിടെ അവളോടുതന്നെ കുറെ സംസാരിക്കുകയും മുറിയിൽ അങ്ങിങ്ങായി നിരന്നുകിടക്കുന്ന പേപ്പറുകളിലും പുസ്തകങ്ങളിലും ഓരോന്ന് എഴുതുകയും എല്ലാം ചെയ്തുപോന്നു.

വിഷ്ണു എന്ന പേര് അറിഞ്ഞുകൊണ്ടു അറിയാതെയോ അവൾ എഴുതിയില്ല. എല്ലാ രാത്രികളിലും അവന്റെ ഓർമ്മകൾ വന്നതുമില്ല.

" പലപ്പോഴും അവൾ തന്നെ അവളോട് ചോദിച്ചിട്ടുണ്ട് ,
ആരാണ് പറഞ്ഞത് ഇത് പ്രണയമാണെന്ന് ? എന്തുകൊണ്ടാണ് പ്രണയം എന്നുവിളിക്കുന്നത്?" വിഷ്ണു തന്നെ സ്നേഹിച്ചിരുന്നില്ല. അപ്പോൾ പിന്നെ ഇതെങ്ങനെ പ്രണയമാകും... !

എന്നും അവൾക്കുറങ്ങാൻ ഇതുപോലെ ചോദ്യങ്ങളുടെ ഒരു ഭാണ്ഡക്കെട്ടുതന്നെയുണ്ടായിരുന്നു.

ഒൻപതാം ക്ലാസ് പിന്നിടുമ്പോൾ അവൾക്ക് പഠനത്തെക്കുറിച്ചും മുന്നോട്ടുള്ള ചുവടുവെപ്പുകളും വലിയ ആശയക്കുഴപ്പം ഉണ്ടാക്കി .

അതേസമയം ഇക്കാക്കയ്ക്ക് മികച്ച മാർക്കോടെ പത്താം തരം പിന്നിടാനും കഴിഞ്ഞു.

സന പത്താം ക്ലാസിലേക്ക് ചുവടുവച്ചപ്പോൾ വീട്ടിൽ രണ്ട് മഹാത്ഭുതങ്ങൾ സംഭവിച്ചു.
ഒന്ന് റസിയമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങി. കൈയിൽ ചുരുട്ടിപ്പിടിക്കാൻ സാധിക്കും വിധം ചെറിയ ഒരു ഫോൺ. അതിൽ സനയ്ക്ക് വലിയ സന്തോഷം ഉണ്ടായില്ലെങ്കിലും, അടുത്ത സംഭവം സനയ്ക്ക് ഒരുപാട് സന്തോഷം കൊടുത്തതായിരുന്നു.

 

 

 

സനയുടെ ഇഷ്ട വിനോദമായിരുന്ന സിനിമകൾ....... അതു കാണാൻ ഒരു ടെലിവിഷൻ. കൂട്ടുകാരുടെ വീട്ടിലെല്ലാം ഉണ്ടായിട്ടും സനയുടെ ഉപ്പ ടി വി വാങ്ങാൻ കൂട്ടാക്കിയില്ല. അതിന്റെ പ്രധാനകാരണം നാട്ടിലെ വലിയ ഉസ്താത് ടി വി ഉള്ള വീട്ടിലെ കുട്ടികളെ മദ്രസ പഠനത്തിന് ഇരുത്തില്ല എന്ന് പറഞ്ഞതായിരുന്നു.

ഇതിപ്പോൾ എന്തുകൊണ്ടാണ് വാങ്ങിയത് എന്ന് ചോദിച്ചാൽ, ടിവിയിൽ വാർത്തകൾ മാത്രമേ കാണു കേൾക്കു എന്ന ഉറപ്പിൽ. പക്ഷെ അതേതായാലും സനയുടെ ജീവിതത്തിലേക്ക് വന്ന വലിയ ഒരു മാറ്റമായി. അവളുടെ പഠനത്തെയും നന്നായി ബാധിച്ചു,

സനയുടെ പ്രണയ സങ്കല്പങ്ങളിലേക്ക് സിനിമകളുടെ ദൃശ്യങ്ങൾ സ്വാധീനിക്കാൻ തുടങ്ങി. സനയുടെ പത്താം ക്ലാസ് തുടക്കം തന്നെ ഒരു വഴിക്കായി. എന്നാൽ ആരും അവളുടെ പഠനത്തെ പ്രോത്സാഹിപ്പിച്ചില്ല. പക്ഷെ സിനിമ കഥകൾ എന്തുചോദിച്ചാലും അവൾക്കറിയാം. അത്രത്തോളം സിനിമ അവളുടെ പ്രിയപ്പെട്ടതാണ്.

അങ്ങനെ ആ വർഷം ഒരു പുത്തൻ മലയാളം സിനിമ റിലീസ് ആയി. ദിലീപും നയൻതാരയും ഒന്നിച്ചഭിനയിച്ച ബോഡി ഗാർഡ്. ആദ്യമായി സിനിമ ടിവിയിൽ വന്നപ്പോൾ സനയും ആശയും ഒന്നിച്ചിരുന്നാണ് കണ്ടത്. ആ സിനിമയെ കുറിച്ച് സന കുറെ സംസാരിക്കുകയും ചെയ്തു.

"അമ്മുവും ജയകൃഷ്ണനുമാണ് അത്രയും സംസാരിച്ചതും പ്രണയിച്ചതും. പക്ഷെ ജയകൃഷ്ണൻ പിന്നെ സേതുലക്ഷ്മിയെ വിവാഹം കഴിക്കുന്നതിൽ എന്ത് പ്രണയമാണ്." ഇതിൽ ശരിക്കും പ്രണയം തിരിച്ചറിയാതെ പോവുകയല്ല.... സന സിനിമയെ കുറിച്ച് ആശയോട് ഇത്തരത്തിൽ ഓരോന്ന് പറഞ്ഞു.

"ഏതായാലും അമ്മുവിനെ തന്നെ അവസാനം ജയകൃഷ്ണന് കിട്ടുന്നുണ്ടല്ലോ ? ആശ്വാസമെന്നോണം ആശയും പറഞ്ഞു. "

"അപ്പോൾ ജയകൃഷ്ണൻ ഇത്രനാളും സ്നേഹിച്ചത് സേതുലക്ഷമിയെ അല്ലെ, അവർ വിവാഹം കഴിച്ച് അവർക്കൊരു കുഞ്ഞും ഉണ്ടായി... ഇനി ജയകൃഷ്ണന് എങ്ങനെ രാമുവിനെ സ്നേഹിക്കാൻ കഴിയും" സന ആകെ ആശയക്കുഴപ്പത്തിലായി.

ഈ ലോകത്ത് ഒരാണിന് ഒരു പെണ്ണ് . അത് ആരെന്നുള്ളത് ദൈവം കാണുവച്ചിട്ടുണ്ട്. അയാളെത്തന്നെ കണ്ടുകിട്ടണം , അതുവരെ നമ്മൾ കാത്തിരിക്കണം.. ഇതൊക്കെയാണ് സനയുടെയും ആശയുടെയും പ്രണയ സങ്കല്പങ്ങൾ. അവർ അതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിന്നു.

സിനിമയും കഥപറച്ചിലുമായി പത്താം ക്ലാസ് പരീക്ഷയുടെ വക്കിലെത്തിയപ്പോൾ ആശയുടെ വീട്ടിൽ നിന്നും പഠിക്കുന്നില്ല എന്ന മുറവിളി ഉയർത്തി മിനി ആന്റി സനയുടെ വീട്ടിലെത്തി.

പിന്നെ റസിയമ്മയും മിനി ആന്റിയും കൂടി സനയെയും ആശയേയും പ്രത്യേകം ട്യൂഷന് പറഞ്ഞുവിടാൻ തീരുമാനിച്ചു. സാധാരണ ഉള്ള ട്യൂഷൻ കഴിഞ്ഞു രണ്ടുപേരും ഒന്നിച്ചു ദത്തന്റെ വീട്ടിൽ പോയി പഠിക്കട്ടെ, ദത്തന്റെ ചേച്ചിയും പഠിപ്പിക്കുമല്ലോ?

ആശയ്ക്ക് സന്തോഷമായി. സന ആദ്യം എതിർക്കാൻ ശ്രമിച്ചെങ്കിലും ദത്തൻ ചേട്ടന്റെ ബന്ധു ആണ് വിഷ്ണു എന്ന ആശയുടെ വാക്കുകൾ സനയെ പിടിച്ചുനിർത്തി.

അങ്ങനെ ദത്തൻ ചേട്ടന്റെ വീട്ടിൽ രണ്ടാളും ക്ലാസിനു പോയി തുടങ്ങി.

ആശ പരിസരം മറന്നു ദത്തനെ നോക്കി ഇരിക്കും. പക്ഷെ സന ആദ്യത്തെ താൽപര്യക്കുറവ് പഠനത്തിൽ കാണിച്ചില്ല. കാരണം ദത്തൻ ചേട്ടൻ നല്ലപോലെ പഠിപ്പിക്കുമായിരുന്നു. അവൻ പടത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ എസ് എസ് എൽ സി പരീക്ഷ വരെയെത്തി.

 

ദത്തൻ ചേട്ടൻ പഠിക്കാനുള്ള നോട്ടുകളെല്ലാം ലളിതമായി തന്നെ സനയ്ക്കും ആശയ്ക്കും പറഞ്ഞുകൊടുത്തു. അവരുടെ പരീക്ഷയിൽ ദത്തനും വലിയ ഗൗരവം കൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് ദത്തനുമായി സന നല്ലൊരു കൂട്ടുകെട്ട് സ്ഥാപിച്ചു. അയാളോടുള്ള പ്രണയം ഒളിക്കാനുള്ള ശ്രമത്തിൽ ആശയ്ക്ക് ദത്തനുമായി അടുക്കാൻ അത്രയങ്ങ് സാധിച്ചതുമില്ല.


അങ്ങനെ അവസാന പരീക്ഷ കഴിഞ്ഞ ദിവസം, സന തനിച്ച് ദത്തൻ ചേട്ടനെ കാണാൻ തീരുമാനിച്ചു.

"വിഷ്ണു എവിടെ ഉണ്ടന്ന് എനിക്കറിയണം. അവൻ എന്നോട് അന്ന് കാണിച്ച ചതിയ്ക്ക് എനിക്ക് പകരം ചോദിക്കണം."സന യൂണിഫോം പോലും മാറ്റാതെ ആശയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.... ( തുടരും )

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (15 minutes ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (20 minutes ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (30 minutes ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (42 minutes ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (1 hour ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (1 hour ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (1 hour ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (1 hour ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (2 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (2 hours ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (3 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (3 hours ago)

വഖഫ് ബോർഡിന് വീഴ്ച  (3 hours ago)

Malayali Vartha Recommends